നവോദയ റിയാദ് കേന്ദ്ര കമ്മിറ്റി അനുശോചിച്ചു
Saturday, September 12, 2015 9:11 AM IST
ജിദ്ദ: മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മരിച്ച സംഭവത്തില്‍ റിയാദ് നവോദയ ദുഖവും അനുശോചനവും രേഖപ്പെടുത്തി.

ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ ലക്ഷോപലക്ഷങ്ങള്‍ എത്തിചേരുന്ന മക്കയിലുണ്ടായ അപകടം പ്രവാസി സമൂഹത്തെയും ഹജ് നിര്‍വഹിക്കാനായി മക്കയിലെത്തിയ ഹാജിമാരുടെ കുടുംബാംഗങ്ങളേയും ആശങ്കയിലാഴ്ത്തുന്നതാണ്.

മക്കയില്‍ ക്രെയിന്‍ അപകടത്തില്‍ മരിച്ച മുഴുവന്‍ വ്യക്തികളുടേയും യമനില്‍ സൈനികാക്രമണത്തില്‍ മരിച്ച ഇന്ത്യാക്കാരുടേയും വിയോഗത്തില്‍ നവോദയ റിയാദ് കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.