ഡാളസില്‍ ജയറാം ഷോ സെപ്റ്റംബര്‍ 26 ന്
Saturday, September 12, 2015 9:09 AM IST
ഡാളസ്: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ധനശേഖരണാര്‍ഥം നടത്തുന്ന 'ജയറാം ഷോ' സെപ്റ്റംബര്‍ 26നു (ശനി) ഡാളസില്‍ നടക്കും.

മികച്ച നിലവാരമുള്ള ഗാര്‍ലന്‍ഡിലെ കര്‍ട്ടിസ് കള്‍വെല്‍ സെന്ററിലാണു ഷോ അരങ്ങേറുക. താരനിബിഡമായ മെഗാ ഷോയില്‍ ജയറാമിനോടൊപ്പം ജനപ്രിയ താരങ്ങളായ പിഷാരടി, ധര്‍മ്മരാജന്‍, ഗായകന്‍ ഉണ്ണി മേനോന്‍, പ്രിയാമണി, നാദിര്‍ഷാ, പാഷാണം ഷാജി, ആര്യ തുടങ്ങി അമ്പതോളം കലാകാരന്മാര്‍ പങ്കെടുന്നുവെന്നതും പ്രത്യേകതയാണ്. ടിക്കറ്റുകള്‍ ഇന്ത്യന്‍ കടകളിലും ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: ചാര്‍ളി അങ്ങാടിശേരില്‍ 8172968255, ജോസി ആഞ്ഞിലിവേലില്‍ 4696824452, ബേബി കുഴിപ്പിള്ളില്‍ 9723655906, ടോമി നെല്ലുവേലില്‍ 9725337399,

ജയിംസ് കൈനിക്കര 2149917640. ണലയശെലേ : ഷമ്യമൃമാവീെം.രീാ

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍