സമസ്ത ബഹറിന്‍ ഹജ്ജ് സംഘം സെപ്റ്റംബര്‍ 13നു പുറപ്പെടും
Saturday, September 12, 2015 9:07 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് സംഘം സെപ്റ്റംബര്‍ 13നു (ഞായര്‍) രാവിലെ 11നു മനാമ സമസ്ത ഓഫീസ് പരിസരത്തുനിന്നു യാത്ര തിരിക്കും. സംഘത്തെ ഇത്തവണ നയിക്കുന്നത് അമീര്‍ ഉമറുല്‍ ഫാറൂഖ് ഹുദവിയാണ്. ഉച്ചയോടെ ബഹറിന്‍ വിടുന്ന സംഘം ആദ്യമായി സന്ദര്‍ശിക്കുന്നതു മദീനയാണ്. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണു മക്കയില്‍ പ്രവേശിക്കുക.

ബഹറിനില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലമായി സേവനരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന സമസ്ത കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ സ്ത്രീകളും പുരുഷന്മാരുമായി നിരവധി പേരാണു വര്‍ഷം തോറും ഹജ്ജ് കര്‍മ്മം ചെയ്തു വരുന്നത്. ഹജ്ജിനു പുറമെ ഉംറ സര്‍വീസും സമസ്തയുടെ കീഴിലുണ്ട്. യാത്രക്കു മുമ്പേ ഹജജ്, ഉംറ കര്‍മ്മങ്ങളുടെ പഠന ക്ളാസുകളും സമസ്തയുടെ പ്രത്യേകതയാണ്.

യാത്ര പുറപ്പെടുന്ന ഹാജിമാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ച് യാത്രാ സാമഗ്രികള്‍ സഹിതം ക്രിത്യസമയത്ത് മനാമ ഓഫീസില്‍ എത്തണമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

യാത്രയയപ്പു യോഗം സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി.കെ. കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കാവന്നൂര്‍ മുഹമ്മദ് മൌലവി, മന്‍സൂര്‍ ബാഖവി, എം.സി. മുഹമ്മദ് മൌലവി, സലീം ഫൈസി പന്തീരിക്കര, ഷൌക്കത്തലി ഫൈസി, മൂസ മൌലവി വണ്ടൂര്‍, സുലൈമാന്‍ മൌലവി, അബ്ദുള്‍ കരീം മാസ്റര്‍, ഷഹീര്‍ കാട്ടാമ്പള്ളി, മജീദ് ചോലക്കോട്, മസ്നാദ് ഹൂറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഉമറുല്‍ ഫാറൂഖ് ഹുദവി മറുപടി പ്രഭാഷണം നടത്തി. എസ്.എം. അബ്ദുല്‍ വാഹിദ് സ്വാഗതവും കളത്തില്‍ മുസ്തഫ നന്ദിയും പറഞ്ഞു.

വിവരങ്ങള്‍ക്ക്: 0097333987487, 33049112.