ജയറാം ഷോ കാനഡയില്‍ വന്‍ വിജയമായി
Saturday, September 12, 2015 5:07 AM IST
കാനഡ: കാണികളെ വിസ്മയത്തിന്റെ മായാലോകത്തേക്ക് കൂട്ടിക്കൊണ്ട് ജയറാം ഷോ കാനഡയില്‍ വന്‍ വിജയം ആയി. ഈ മെഗാഷോ കലാ കാനഡയുടെ സംഘാടക ശേഷി വിളിച്ചോതുന്നതായിരുന്നു. ജയറാം ഷോ നടന്ന ഓക്ക് വില്ലില്‍ ഉള്ള മീറ്റിംഗ് ഹാളില്‍ ഏതാണ്ടു അഞ്ചര മണിയോടുകൂടി ജനം തിങ്ങി നിറഞ്ഞിരുന്നു. മലയാള സിനിമയിലെ പ്രതിഭ ജയറാമിനെയും സംഘത്തെയും ജനം കരഘോഷത്താല്‍ വരവേറ്റു.

തുടര്‍ന്ന് ബ്രാംപ്ടന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ മുഖ്യതന്ത്രി ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ ആശീര്‍വാദത്തോടെ പരിപാടികള്‍ ആരംഭിച്ചു. അതിനുശേഷം കലാ കാനഡയുടെ ഭാരവാഹികള്‍ ഈ പരിപാടിയുടെ സ്പോണ്‍സര്‍മാരെ വേദിക്കുപരിചയപ്പെടുത്തി. ഏതാണ്ടു പത്തുമണിയോടു കൂടി ഷോ അവസാനിച്ചു.

കലാ കാനഡ ഭാരവാഹികള്‍ ആയ ദിവാകരന്‍ , സതീഷ്, രാജേന്ദ്രന്‍, കൈനില ഉണ്ണികൃഷ്ണന്‍ തുടഞ്ഞിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ജയറാമിനെ കൂടാതെ പിഷാരടി ,ധര്‍മ്മജന്‍, ഉണ്ണിമേനോന്‍ പാഷാണം ഷാജി, നാദിര്‍ഷ തുടഞ്ഞിയവര്‍ ആയിരുന്നു ഈ ഷോയിലെ പ്രധാനികള്‍. കാനഡയിലെ പ്രമുഖ വ്യവസായി ആയ മനോജ് കരാത്ത ആയിരുന്നു ഈ പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍. ഫോട്ടോ: ബാലു എന്‍. ലേഖ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം