ഹൃദയങ്ങള്‍ കീഴടക്കാന്‍ 'ഐ ലവ് യു'
Saturday, September 12, 2015 5:07 AM IST
ന്യൂയോര്‍ക്ക്: 'ഐ ലവ് യു' എന്ന ടെലി ഫിലിം ലോക മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. പ്രവസികളായ രണ്ടു ചെറുപ്പക്കാര്‍ അവരുടെ മനസില്‍ കണ്ട സ്വപ്നങ്ങള്‍ ആണ് ഇന്നു ലോക മലയാളികള്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. റിലീസ് ചെയ്തു അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ അയ്യായിരത്തില്‍ അധികം ആളുകള്‍ 'ഐ ലവ് യു' ട്രെയിലര്‍ കണ്ടു കഴിഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ പ്രശസ്ത ഗായകനും കലാകാരനും ആയ ശബരിനാഥും ക്യാമറ കൊണ്ട് കൌതുകങ്ങള്‍ വിരിയുക്കുന്ന ജോണ്‍ മാര്‍ട്ടിനും ഒരുമിച്ചു കണ്ട സ്വപ്നം ആണു ഐ ലവ് യു. ന്യൂയോര്‍ക്കിലെയും പരിസര പ്രദേശങ്ങളിലെയും കലാകരന്മാരാര്‍ ആയ ചില സുഹൃത്തുക്കള്‍കൂടി ചേര്‍ന്നപ്പോള്‍ ആ സ്വപ്നം ചിറകുവിടര്‍ത്തി.

നവാഗതനായ ജോണ്‍ മാര്‍ട്ടിന്‍ അദ്ഭുതം സൃഷ്ട്ടിക്കുന്നു. സ്വപ്നങ്ങളെ കാവല്‍ (2010), ബിന്‍ഗോ (ഇംഗ്ളീഷ് 2013) എന്നീ ചിത്രങ്ങള്‍ക്കു ശേഷം ശബരിനാഥ് മൂന്നമാതായി അണിയിച്ചൊരുക്കുന്ന ചിത്രം ആണ് 'ഐ ലവ് യു'. ജയ്സണ്‍ പുല്ലാട് ആണു അസിസ്റന്റ് ഡയറക്ടര്‍.

ധനിഷ് കാര്‍ത്തിക്, ബ്ളെസ്സണ്‍ കുര്യന്‍, ശേല്‍സീയാ ജോര്‍ജ് ,മിഷേല്‍ ആന്‍ , റോഷി ജോര്‍ജ് , ജയജീ ,ബിന്ദു കൊച്ചുണ്ണി, ജെംസണ്‍ കുരിയാക്കോസ്, ജോജോ കൊട്ടാരക്കര, സിബി ഡേവിഡ്, സുനില്‍ ചാക്കോ, ഹരിലാല്‍ നായര്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ടിനു കെ. തോമസ് ആണ്. സുമേഷ് ആനന്ദ് സൂര്യ പശ്ചാത്തല സംഗീതം നിര്‍വഹിക്കുമ്പോള്‍ സുമില്‍ ശ്രീധരന്‍ ഗ്രാഫിക്സും ,രാഗേഷ് നാരായണ്‍ വിഷ്വല്‍ എഫക്ട്സും, ബിനൂപ് ദേവന്‍ സൌണ്ട് എഫക്ട്സും ഷെഫിന്‍ മേയാന്‍ റീ റെക്കോര്‍ഡിംഗും നിര്‍വഹിച്ചിരിക്കുന്നു.

ഷീബ ജോണ്‍സന്‍ കാസ്റിംഗും ജിജി ഫിലിപ്പ് പ്രോഡക്റ്റ്ഷന്‍ ഡിസൈനും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസേഴ്സ് വിജി ജോണും തോമസ് സഞ്ജു ചെറിയാനും ആണ്. ആനി ലിബു പി.ആര്‍.ഒ ആയി പ്രവര്‍ത്തിക്കുന്നു. ഷോ നയന്റെ ബാനറില്‍ ജോണ്‍ മാര്‍ട്ടിന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന 'ഐ ലവ് യു' സെപ്റ്റംബര്‍ 19 നു ന്യൂയോര്‍ക്കിലെ ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ഠൃമശഹലൃ. വു://ംംം.്യീൌൌയല.രീാ/ംമരേവ?്=ഛണഷസ7റഗഅയ98

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം