കൃഷി ഗ്രൂപ്പ് ജിദ്ദ പച്ചക്കറി തൈകള്‍ തയാറാക്കുന്നു
Friday, September 11, 2015 7:49 AM IST
ജിദ്ദ: 'ഹരിത ഭവനം വിഷമുക്ത ഭക്ഷണം' എന്ന കാമ്പയനിന്റെ ഭാഗമായി ജിദ്ദയില്‍ ആയിരത്തോളം പച്ചക്കറി തൈകള്‍ തയാറാക്കുന്നു. വിവിധയിനം പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, ചീര തുടങ്ങി നിരവധി ഇനങ്ങളുടെ തൈകളാണു തയാറാക്കുന്നത്. പത്തു ദിവസത്തിനകം തൈകള്‍ സൌജന്യ വിതരണത്തിനു തയാറാകും.

ശക്തമായ ചൂടിനു ആക്കം കുറയുന്നതോടെ കൃഷിക്കു തുടക്കം കുറിക്കാമെന്ന ഉദ്ദേശത്തോടെ ജിദ്ദയിലെ കൃഷി ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഇതിനു തുടക്കംകുറിച്ചത്. സ്വന്തം ആവശ്യത്തിനുള്ളതു തങ്ങളുടെ സ്ഥലത്തുതന്നെ കൃഷി ചെയ്തുണ്ടാക്കുക എന്ന സന്ദേശം കൂടി ഇവര്‍ ലക്ഷ്യമാക്കുന്നു.

ആദ്യ വിത്തിടല്‍ കര്‍മം പ്രസിഡന്റ് മുജീബ് റഹ്മാന്‍ ചെമ്മന്‍കടവ് നിര്‍വഹിച്ചു. സെക്രട്ടറി മുസ്തഫ കെ.ടി. പെരുവള്ളൂര്‍, അബ്ദുള്‍ ലത്തീഫ് പി.വി. കൊട്ടപ്പുറം, ഇ.എം. മണ്‍സൂര്‍, സൈഫു, റഷീദ്, അബ്ദുള്ള, അന്‍വര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിവരങ്ങള്‍ക്ക്: ംംം.സൃശവെശഴൃീൌു.രീാ