മസ്ക്കറ്റ് ഐഎസ്സി കേരള വിഭാഗം ഓണാഘോഷം നടത്തി
Friday, September 11, 2015 7:14 AM IST
മസ്ക്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വാദികബീര്‍ ക്രിസ്റല്‍ സ്വീറ്റ്സ് ഹോട്ടലില്‍ ഓണസദ്യ നടത്തി.

ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേയും പത്നി സുഷ്മയും ഉള്‍പ്പെടെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ടവരും കേരള വിഭാഗം അംഗങ്ങളുടെ കുടുംബാംഗങ്ങളും സദ്യക്കെത്തി.

തികഞ്ഞ അച്ചടക്കത്തോടും ചിട്ടയോടും നടന്ന ഓണസദ്യയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.1500 ല്‍ പരം ആളുകള്‍ക്ക് ഓണസദ്യ വിളമ്പി. പി.എം. ജാബിര്‍, വില്‍സണ്‍ ജോര്‍ജ്, റെജിലാല്‍, സന്തോഷ്കുമാര്‍, പ്രദീപ്മേനോന്‍, ഗിരിജപ്രസാദ്, ജ്യോതി പൌലോസ്, റെജു, മൊയിദു, ജിജേഷ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം