ഇന്ത്യന്‍ സ്വാതന്ത്യ്ര സ്മരണകള്‍ ഉയര്‍ത്തി മസ്കറ്റില്‍ '1947 റസ്ററന്റ് പ്രവര്‍ത്തനം ആരംഭിച്ചു
Friday, September 11, 2015 7:13 AM IST
മസ്ക്കറ്റ്: കേരളത്തനിമ നിലനിര്‍ത്തി പ്രവര്‍ത്തിക്കുന്ന അനന്തപുരി റസ്റന്റിന്റെ പിന്നാലെ സ്വാതന്ത്യ്ര സ്മരണകള്‍ ഉയര്‍ത്തി മസ്ക്കറ്റിലെ ഗോബ്രാ ഇന്ത്യന്‍ സ്കൂളിനു സമീപം '1947 റസ്ററന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേ ഉദ്ഘാടനം നിര്‍വഹിച്ചു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തുടങ്ങി ഇന്ത്യന്‍ സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന റസ്ററന്റില്‍ 1947 ഓഗസ്റ് 15നു പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ദിനപത്രമായ 'ദീപിക' ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ ആദ്യ പേജുകളുടെ കൊളാഷുകള്‍ ഓരോ തീന്‍മേശകളില്‍മേല്‍ സൂക്ഷിച്ചിരിക്കുന്നു. ഭക്ഷണം വിളമ്പുന്ന പ്ളേറ്റുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിക്കുവാനും 1947 യാഥാര്‍ഥ്യമാക്കുവാനും ഒരു വര്‍ഷത്തോളമെടുത്തെന്ന് എംഡി ബിബി ജേക്കബ് പറഞ്ഞു.

പത്രസമ്മേളനത്തില്‍ സിബി ജേക്കബ്, ബിജോയ് ജോസഫ്, രാജേഷ് കൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം