രാജീവ് യൂത്ത് ഫൌണ്േടഷന്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു
Friday, September 11, 2015 6:42 AM IST
ജിദ്ദ: കോഴിക്കോട് വിമാനത്താവളത്തെ പൂര്‍വസ്ഥിതിയിലേക്കു കൊണ്ടുവരാന്‍ വേണ്ട പരിഹാര നിര്‍ദേശങ്ങള്‍ സമാഹരിക്കുന്നതിനുവേണ്ടി രാജിവ് യൂത്ത് ഫൌെണ്േടഷന്‍ സംഘടിപ്പിക്കുന്ന ചര്‍ച്ച വെള്ളി വൈകുന്നേരം ഏഴിനു ഷറഫിയ ഇംപാല ഓഡിറ്റോറിയത്തില്‍ നടക്കും.

ജിദ്ദയിലെ മാധ്യമ, രാഷ്ട്രീയ, സാംസ്കാരിക, കലാ, കായിക രംഗത്തെ പ്രമുഖരും എയര്‍പോര്‍ട്ട് ഡിസൈന്‍ മേഖലയുമായും റണ്‍വേ നിര്‍മാണ രംഗവുമായും നേരിട്ട് ബന്ധമുള്ളവരും പങ്കെടുക്കും.

രാജിവ് യൂത്ത് ഫൌണ്േടഷന്‍ ചെയര്‍മാനും മലപ്പുറം ഡിസിസി സെക്രട്ടറിയുമായ റഷീദ് പറമ്പന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. ബാബു മേത്തര്‍, ദയാനന്ദ് നായര്‍ എന്നിവര്‍ എയര്‍പോര്‍ട്ടിന്റെ ടെക്നിക്കല്‍ വശങ്ങള്‍ വിശദീകരിക്കും. മുഖ്യധാര സംഘടന നേതാക്കളും മാധ്യമപ്രവര്‍ത്തകരും ട്രാവല്‍ രംഗത്തെ പ്രമുഖരും യാത്രക്കാരുടെ സംഘടന പ്രതിനിധികളും സംസാരിക്കും.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍