'സഞ്ജീവനി 2015': കൂപ്പണ്‍ പ്രകാശനം ചെയ്തു
Friday, September 11, 2015 6:38 AM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്തിന്റെ രണ്ടാം ഘട്ട സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടു നടത്തുന്ന 'സഞ്ജീവനി 2015' ന്റെ കൂപ്പണ്‍ രക്ഷാധികാരി ജയിംസ് പൂയപ്പള്ളി കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകനായ ജേക്കബ് തോമസിനു നല്‍കി പ്രകാശനം ചെയ്തു.

സഞ്ജീവനി ജനറല്‍ കണ്‍വീനര്‍ ലാജി ജേക്കബ്, അലക്സ് മാത്യുവിനു നല്‍കി ആദ്യവില്‍പ്പന ഉദ്ഘാടനം ചെയ്തു. ജോസ് തങ്കച്ചന്‍, ഷാരോണ്‍ ആന്‍ ജോയ് എന്നിവരും വേദിയില്‍ കൂപ്പണ്‍ ഏറ്റുവാങ്ങി. പ്രസിഡന്റ് ജോര്‍ജ് വൈരമണ്ണ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോയ് കരവാളൂര്‍ സ്വാഗതവും സലിം രാജ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍