ട്വന്റി-20 ക്രിക്കറ്റ് ഫൈനല്‍ സെപ്റ്റംബര്‍ 13ന്
Friday, September 11, 2015 6:37 AM IST
ഗാര്‍ലന്‍ഡ്: കേരള അസോസിയഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ളെക്സിലെ ഏഴു ക്രിക്കറ്റ് ടീമുകളെ ഉള്‍പ്പെടുത്തി നടത്തിവന്നിരുന്ന ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങളുടെ ഫൈനല്‍ സെപ്റ്റംബര്‍ 13നു (ഞായര്‍) നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മസ്കിറ്റ് ഈസ്റ് ഗ്ളെന്‍ ബിലവഡിലുള്ള ക്രിക്കറ്റ് ഗ്രൌണ്ടിലാണ് മത്സരം.

എല്ലാ ക്രിക്കറ്റ് പ്രേമികളേയും ഗ്രൌണ്ടിലേക്കു കേരള അസോസിയേഷന്‍ സ്പോര്‍ട്സ് ഡയറക്ടര്‍ അനശ്വര്‍ മാമ്പിള്ളിയും കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ചൂരനാടും അറിയിച്ചു.

വിവരങ്ങള്‍ക്ക്: 214 997 1385, 214 729 2132.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍