എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ സുവിശേഷയോഗം സെപ്റ്റംബര്‍ 13ന്
Friday, September 11, 2015 6:37 AM IST
ഫിലാഡല്‍ഫിയ: സഹോദര സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ പതിവുപോലെ എല്ലാ വര്‍ഷവും നടത്തി വരാറുളള ഏകദിന സുവിശേഷയോഗം സെപ്റ്റംബര്‍ 13നു (ഞായര്‍) വൈകുന്നേരം 5.30 ന് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (520 ഒീീറ ആഹ്റ, എമശൃഹല ഒശഹഹ, ജഅ 19030) നടക്കും.

മലങ്കര സഭയിലെ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും ക്രിസ്തീയ ജീവിതത്തെക്കുറിച്ചും സുറിയാനി ഭാഷയിലും അഗാധമായ പാണ്ഡിത്യവും മികച്ച വാഗ്മിയും ദൈവ വചനങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞു മനസിലാക്കിത്തരുവാന്‍ പ്രത്യേക കഴിവും നിരവധി സുവിശേഷ യോഗങ്ങളിലും ധ്യാനയോഗങ്ങളിലും മുഖ്യപ്രാസംഗികനും സെന്റ് എഫ്രേം റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് അധ്യാപകനുമായ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് ആണ് ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ സുവിശേഷയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത്.

ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുളള 21 ദേവാലയങ്ങള്‍ ഒരുമിച്ച് ഒരേ വേദിയില്‍ കഴിഞ്ഞ 28 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ നൂതന സംരംഭമായ ക്രിസ്ത്യന്‍ കമ്യൂണിറ്റി സെന്ററിന്റെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായി ഫാ. എം.കെ. കുര്യാക്കോസ് (പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍) അറിയിച്ചു. എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടത്തുന്ന ഏകദിന വനിതാ സെമിനാര്‍ ഒക്ടോബര്‍ 17നും കുട്ടികളിലെ കലാപരമായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മത്സരാടിസ്ഥാനത്തില്‍ നടത്തുന്ന ടാലന്റ് പെര്‍ഫോമന്‍സ് ഒക്ടോബര്‍ 25നും യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ഏകദിന റിട്രീറ്റ് നവംബര്‍ 13നും നടക്കും.

സുവിശേഷ യോഗത്തില്‍ ശ്രുതിമധുരമായ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കുവാനായി തോമസ് ഏബ്രഹാമിന്റെ നേതൃത്വത്തിലുളള എക്യുമെനിക്കല്‍ പ്രയറിന്റ് ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. സുവിശേഷ മഹായോഗത്തില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനായി എല്ലാ ദൈവ മക്കളെയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. ജോണിക്കുട്ടി പുലിശേരി (ചെയര്‍മാന്‍) 916 803 5307, ഫാ. ഗീവര്‍ഗീസ് ജോണ്‍ 914 720 0136, സജീവ് ശങ്കരത്തില്‍ (സെക്രട്ടറി) 267 767 4275, എം.എ. മാത്യു (ട്രഷറര്‍) 215 676 5046.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്