ആന്റോ ആന്റണിക്ക് എംപിക്ക് ഐഎന്‍ഒസി സ്വീകരണം നല്‍കി
Friday, September 11, 2015 6:36 AM IST
ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പത്തനംതിട്ട എംപി ആന്റോ ആന്റണി എംപിക്ക് ഐഎന്‍ഒസി ഷിക്കാഗോയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

മൌണ്ട് പ്രോസ്പെക്ടസിലുളള കണ്‍ട്രി ഇന്നില്‍ നടന്ന ചടങ്ങില്‍ ഐഎന്‍ഒസി മിഡ് വെസ്റ് റീജണല്‍ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് സതീശന്‍ നായര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. തമ്പി മാത്യു, തോമസ് മാത്യു പടന്നമാക്കല്‍, സന്തോഷ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വീകരണത്തിനു നന്ദിയും സ്നേഹവും പറഞ്ഞ ആന്റോ ആന്റണി എംപി, നിലവില്‍ പ്രവാസികള്‍ക്കുള്ള ഒസിഐ കാര്‍ഡുകളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചത് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ അവതരിപ്പിക്കുമെന്നും പ്രശ്നത്തിനു പരിഹാരം കണ്െടത്താന്‍ സാധിക്കുമെന്നും ഉറപ്പു നല്‍കി.

യോഗത്തില്‍ സജി തൈയില്‍, ജോസ് ജോര്‍ജ്, ബാബു മാത്യു, മാത്യു ഏബ്രഹാം, പ്രതീഷ് തോമസ്, മാത്യൂസ് ടോബിന്‍, പ്രവീണ്‍ തോമസ്, റിന്‍സി കുര്യന്‍, ജയ്ബു മാത്യു, നടരാജന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു. സന്തോഷ് നായര്‍ എംസിയും ജെസി റിന്‍സി സ്വാഗതവും സജി കുര്യന്‍ നന്ദിയും പറഞ്ഞു.