ടൊറോന്റോയിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ മുത്തിയമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 20ന്
Friday, September 11, 2015 6:33 AM IST
ടൊറോന്റോ: ടൊറോന്റോയിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ (മുത്തിയമ്മ) തിരുനാള്‍ സെപ്റ്റംബര്‍ 20നു (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30 ന് ഠൃമിളെശഴൌൃമശീിേ ീള ഛൌൃ ഘീൃറ ജമൃശവെ, ഋീയശരീസല ല്‍ നടക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ കാനഡയില്‍ സേവനം ചെയുന്ന ക്നാനായ വൈദികര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്നു തിരുനാള്‍ പ്രദിക്ഷണവും മാതാവിന്റെ രൂപം വണക്കവും നേര്‍ച്ച വിതരണവും നടക്കും. തിരുനാളിനോടനുബന്ധിച്ച് മുത്തിയമ്മയുടെ ഛായ ചിത്രം എല്ലാ കുടുംബങ്ങള്‍ക്കും പിതാവിനാല്‍ വെഞ്ചിരിച്ച് വിതരണം ചെയ്യുന്നതാണ്.

മിഷന്‍ സ്ഥാപിതമായത്തിനുശേഷം ആദ്യമായി കാനഡയില്‍ എത്തുന്ന മാര്‍ പണ്ടാരശേരിക്ക് തിരുനളിനോടനുബന്ധിച്ചു നടക്കുന്ന പൊതുയോഗത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കും. പതിനഞ്ചോളം കുടുംബങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന തിരുനാളിന്റെ ഒരുക്കങ്ങള്‍ക്ക് മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോര്‍ജ് പാറയില്‍ കൈക്കാരന്മാരായ ജോണ്‍ കുരുവിള അരയത്ത്, ജോബി ജോസഫ് വലിയപുത്തന്‍പുരയില്‍, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്