കുവൈത്തില്‍ മരിച്ച ബിനു ഐസക്കിന്റെ മൃതദേഹം നാട്ടിലെത്തിക്കും
Friday, September 11, 2015 6:33 AM IST
കുവൈത്ത്: കഴിഞ്ഞ ദിവസം കടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കൊല്ലം പത്തനാപുരം ആവണേശ്വരം പണ്ടാരപറമ്പില്‍ ബിനു ഐസക്കിന്റെ (24) മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. അദാന്‍ റസിഡന്‍ഷ്യല്‍ മേഖലയില്‍ വെല്‍ഡറായി ജോലി നോക്കുകയായിരുന്നു ബിനു.

പിതാവ്: ഐസക്, മാതാവ്: സിസിലി.

കലാ കുവൈത്തിന്റെ നേത്യത്വത്തിലാണു മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്തു വരുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍