എബിസി കാര്‍ഗോ റിഫ ഫുട്ബോള്‍ ഫൈനല്‍ സെപ്റ്റംബര്‍ 11ന്
Friday, September 11, 2015 6:32 AM IST
റിയാദ്: എബിസി കാര്‍ഗോ വിന്നേഴ്സ് ട്രോഫിക്കും സിറ്റി ഫ്ളവര്‍ റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടിയുള്ള മൂന്നാമത് റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (റിഫ) പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍മെന്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 11നു (വെള്ളി) വൈകുന്നേരം 6.30 മുതല്‍ കണ്‍ഷലീല ഫ്ളഡ്ലൈറ്റ് ഗ്രൌണ്ടില്‍ നടക്കും.

റോയല്‍ റിയാദ് സോക്കറും യൂത്ത് ഇന്ത്യ ഇലവനും തമ്മിലാണ് എ ഡിവിഷനിലെ ഫൈനല്‍ മത്സരം. ബി ഡിവിഷനില്‍ റിയല്‍ കേരളയും ഒബയാര്‍ എഫ്സി യും തമ്മില്‍ മത്സരിക്കും. വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ നിരവധി സമ്മാനങ്ങളും ലഭിക്കും.

ഫൈനല്‍ മത്സരങ്ങളോടനുബന്ധിച്ച് പയ്യന്നൂര്‍ സൌഹൃദവേദിയും റിഫയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വടംവലി മത്സരവും കേരള ഇലവനും റിഫയും ചേര്‍ന്ന് ഒരുക്കുന്ന ഷൂട്ടൌട്ട് മത്സരവും ഉണ്ടായിരിക്കും.

വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0560679553, 0550490704 എന്നീ നമ്പരുകളിലും ഷൂട്ടൌട്ടില്‍ പേര് നല്‍കാന്‍ താത്പര്യമുള്ളവര്‍ 0501242327 എന്ന നമ്പരിലും ബന്ധപ്പെടണമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍