കരിപ്പൂര്‍ എയര്‍പോര്‍ട്ട് അവഗണനയ്ക്കെതിരേ യൂത്ത് റണ്‍വേ സെപ്റ്റംബര്‍ 11ന്
Friday, September 11, 2015 6:31 AM IST
ജിദ്ദ: റണ്‍വേ റീ കാര്‍പെറ്റിംഗിന്റെ പേരില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് എന്നന്നേക്കുമായി ഇല്ലായ്മ ചെയ്യാനുള്ള ഗൂഢ ലക്ഷ്യക്കാര്‍ക്കെതിരേ മലപ്പുറം ലോക്സഭാ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സെപ്റ്റംബര്‍ 11നു (വെള്ളി) വൈകുന്നേരം നാലിനു കരിപ്പൂരില്‍ സംഘടിപ്പിക്കുന്ന യൂത്ത് റണ്‍വേ പരിപാടിയില്‍ ജിദ്ദ ഒഐസിസി കമ്മിറ്റിയും പങ്കാളികളാവും.

നാട്ടിലുള്ള മുഴുവന്‍ ഒഐസിസി പ്രവര്‍ത്തകരോടും പരിപാടിയില്‍ പങ്കാളികളാവാന്‍ ജിദ്ദ ഒഐസിസി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അഭ്യര്‍ഥിച്ചു. പരിപാടി വിജയിപ്പിക്കാന്‍ ജിദ്ദ ഒഐസിസി ജനറല്‍ സെക്രട്ടറി മമ്മദു പൊന്നാനി, ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ പാപെറ്റ കുഞ്ഞിമുഹമ്മദ്, റഷീദ് കൊളത്തറ എന്നിവരെ ചുമതലപ്പെടുത്തി.

യൂത്ത് റണ്‍വേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷ് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ഒഐസിസി പ്രവര്‍ത്തകരും നേതാക്കളും പരിപാടിയില്‍ പങ്കാളികളാവും.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍