കേളി റിയാദ് വില്ലാസ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ എട്ടിന്
Friday, September 11, 2015 4:54 AM IST
റിയാദ്: റിയാദ് വില്ലാസ് കപ്പിനു വേണ്ടിയുള്ള എട്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 2015 ഒക്ടോബര്‍ 9ന് ആരംഭിക്കുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സൌദി അറേബ്യയില്‍ മാത്രമല്ല, മിഡില്‍ ഈസ്റിലെതന്നെ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ റിയാദ് വില്ലാസ്് ആണു എട്ടാമതു കേളി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ മുഖ്യ പ്രായോജകര്‍. കേളി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണു ടൂര്‍ണമെന്റുമായി സഹകരിക്കുന്നതെന്നു മുഖ്യപ്രായോജകരായ റിയാദ്വില്ലാസ്് മാനേജിംഗ് ഡയറക്ടര്‍ സൂരജ് പാണയില്‍ പറഞ്ഞു.

അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ് സഹപ്രായോജകര്‍. ടൂര്‍ണ്ണമെന്റ് വിജയിക്കുള്ള സമ്മാനതുക സൌദിയിലെ പ്രമുഖ വ്യാപാര ശൃംഖലയായ സിറ്റിഫ്ളവര്‍ ഗ്രൂപ്പും റണ്ണര്‍-അപ്പ് ടീമിനുള്ള സമ്മാനതുക സഫാ മക്ക പോളിക്ളിനിക്കുമാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

റിയാദ് നസ്രിയയിലെ അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 9 മുതല്‍ ഒമ്പത് ആഴ്ച്ചകളിലായി നടക്കുന്ന എട്ടാമത് കേളി ഫുട്ബോള്‍ മേളയില്‍ ലീഗ്-കം-നോക്കൌട്ട് അടിസ്ഥാനത്തില്‍ റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അംഗീകാരമുള്ള എട്ട് പ്രമുഖ എ-ഡിവിഷന്‍ ടീമുകളാണ് രണ്ട് ഗ്രൂപ്പുകളിലായി മാററുരക്കുന്നത്. റോയല്‍ റിയാദ് സോക്കര്‍, റിയല്‍ കേരള, യുത്ത് ഇന്ത്യ ഇലവന്‍, ലാന്റേണ്‍ എഫ്സി, റെയിന്‍ബോ എഫ്സി, യുണൈറ്റഡ് എഫ്സി , അസ്സീസിയ സോക്കര്‍, ഒബയാര്‍ എഫ്സി എന്നിവയാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍. കേളിയുടെ മുന്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളിലെന്നപോലെ :സൌദി ഫുട്ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ച റഫറിമാരുടെ സംഘമായിരിക്കും മത്സരങ്ങള്‍ നിയന്ത്രിക്കുകയെന്ന് സംഘാടസമിതി ചെയര്‍മാന്‍ നൌഷാദ് കോര്‍മത്ത് പറഞ്ഞു.

കാല്‍പന്തുകളിയുടെ പ്രാധാന്യം ഭാവി തലമുറയിലേക്ക് പകരാനും, വളര്‍ന്നു വരുന്ന ഫുട്ബോള്‍ പ്രതിഭകളെ കണ്െടത്താനും റിയാദിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് ഇന്റര്‍-സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ മുന്‍വര്‍ഷങ്ങളില്‍് കേളി സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം വാരം മുതല്‍ ഇതേ സ്റ്റേഡിയത്തില്‍ നാലാമത്്് കേളി ഇന്റര്‍-സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്ും സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് നാലാമത് കേളി ഇന്റര്‍-സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പ്രായോജകര്‍. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കുള്ള ജെഴ്സിയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ്.

കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരാനും പ്രവാസി മലയാളികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ കാര്യക്ഷമമാക്കുന്നതിന് ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ കൂപ്പണ്‍ സമ്മാനപദ്ധതിയില്‍ വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

റിയാദ്വില്ലാസ്് മാനേജിംഗ് ഡയറക്ടര്‍ സൂരജ് പാണയില്‍, ടൂര്‍ണ്ണമെന്റ് സംഘാടസമിതി കണ്‍വീനര്‍ പ്രഭാകരന്‍, ചെയര്‍മാന്‍ നൌഷാദ് കോര്‍മത്ത്, കേളി സെക്രട്ടറി റഷീദ് മേലേതില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍