കല കുവൈറ്റ്, ഫാസിസ്റ് വിരുദ്ധ കൂട്ടാഴ്മ സംഘടിപ്പിച്ചു
Friday, September 11, 2015 4:54 AM IST
കുവൈറ്റ് സിറ്റി: ഹിന്ദു ഫാസിസ്റ് ശക്തികള്‍ കൊലപ്പെടുത്തിയ എം.എം കല്‍ബുര്‍ഗിയെ അനുസ്മരിച്ചുകൊണ്ട് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് ഫാസിസ്റ് വിരുദ്ധ കൂട്ടാഴ്മ സംഘടിപ്പിച്ചു. വിമര്‍ശനങ്ങളെയും പ്രതിസ്വരങ്ങളെയും ഉന്‍മൂലനം ചെയ്ത് തീര്‍ക്കുകയെന്ന സംഘപരിവാര്‍ ഭീകരരുടെ നയത്തിന്റെ അവസാനത്തെ ഇര മാത്രമാണ് എം.എം കല്‍ ബുര്‍ഗി. ഗാന്ധിയെ കൊന്ന പിസ്റള്‍ തന്നെയാണ് ഇപ്പോഴും ശബ്ദിച്ച് കൊണ്ടിരിക്കുന്നത് എന്നും മുഖ്യ പ്രഭാഷണം നടത്തിയ ദിലിന്‍ നാരായണന്‍ അഭിപ്രായപ്പെട്ടു.

അബ്ബാസിയ മേഖല കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ തോമസ് മാത്യു കടവില്‍ അദ്ധ്യക്ഷനായിരുന്നു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഫത്ത തയ്യില്‍, മുഹമ്മദ് റിയാസ്, മനോജ് ഉദയപുരം, സാം പൈനുംമൂട്, ഷാജു.വി.ഹനീഫ്, മുജീബുള്ള, സുജിരിയ്യ മിത്തല്‍, ജെ.സജി, ദിലീപ് നടേരി, ശരീഫ് താമരശ്ശേരി, പി.ആര്‍.ബാബു എന്നിവര്‍ സംസാരിച്ചു. അബ്ബാസിയ കല സെന്ററില്‍ നടന്ന പരിപാടിക്ക് മേഖല സെക്രട്ടറി സി.കെ.നൌഷാദ് സ്വാഗതവും സലിം രാജ് നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍