ഇന്ത്യ പ്രസ്ക്ളബ്ബ് ഷിക്കാഗോ കോണ്‍ഫറന്‍സിനു ഫോമയുടെ പിന്തുണ
Friday, September 11, 2015 4:52 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ളബ്ബ് ഷിക്കാഗോ കോണ്‍ഫറന്‍സിന് അമേരിക്കന്‍ മലയാളികളുടെ തറവാടിത്തമുളള കേന്ദ്ര സംഘടനയായ ഫോമയുടെ പിന്തുണ. സംഘടനകളെ പിന്തുണയ്ക്കുന്നതിലും വളരാന്‍ സഹായിക്കുന്നതിലും ഇന്ത്യ പ്രസ്ക്ളബ്ബിലെ അംഗങ്ങളായ മാധ്യമ സുഹൃത്തുക്കള്‍ നല്‍കിയ സേവനം പരിഗണിച്ചാണു ഷിക്കാഗോ കോണ്‍ഫറന്‍സിനു സ്പോണ്‍സറാവാന്‍ ഫോമ നേതൃത്വം തീരുമാനിച്ചത്.

പ്രൌഡഗംഭീരമായിരുന്നു സ്പോണ്‍സര്‍ഷിപ്പ് നല്‍കല്‍ ചടങ്ങ്. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറുമായ തോമസ് ജേക്കബാണ് ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേലില്‍ നിന്നും സ്പൊണ്‍സര്‍ ഷിപ്പ് ചെക്ക് സ്വീകരിച്ച് ഇന്ത്യ പ്രസ്ക്ളബ്ബിനു കൈമാറിയത്.

ക്വീന്‍സിലെ ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്ററന്റില്‍ സെപ്റ്റംബര്‍ ഏഴിനു നടന്ന ചടങ്ങി ല്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ കുര്യന്‍ അധ്യക്ഷനായിരുന്നു. ഫോമയുടെ വളര്‍ച്ചയ്ക്ക് ഇവിടുത്തെ മാധ്യമങ്ങളും ഇന്ത്യ പ്രസ്ക്ളബ്ബും നല്‍കിയ സംഭാ വനകള്‍ തങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നുവെന്ന് ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ പ്രസ്ക്ളബ്ബ് നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു ചടങ്ങിനെത്തിയവരെ സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് കാടാപുറം, മുന്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ്, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജേക്കബ് റോയി, വൈസ് പ്രസിഡന്റ് പ്രിന്‍സ് മാ#ാര്‍ക്കോസ്, ട്രഷറര്‍ ജെ. മാത്യൂസ്, സുനില്‍ ട്രൈസ്റ്റാര്‍, ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, ഫോമ കമ്മിറ്റിയംഗം ഡോ. ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യ പ്രസ്ക്ളബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി സണ്ണി പൌലോസ് നന്ദി രേഖപ്പെടുത്തി.