പ്രവാസി ചാനല്‍ ദീപ്തി പകര്‍ന്ന ചടങ്ങില്‍ നാമി അവാര്‍ഡ് സമ്മാനിച്ചു
Thursday, September 10, 2015 4:16 AM IST
ന്യൂയോര്‍ക്ക്: ഐക്യത്തിന്റെ ശക്തിയില്‍ രൂപംകൊണ്ട് പ്രവാസികളുടെ ജിഹ്വയായി മാറിയ പ്രവാസി ചാനലിന്റെ ഔപചാരിക ഉദ്ഘാടനവും പ്രഥമ നാമി അവാര്‍ഡ് വിതരണവും ഹൃദയഹാരിയായി. നിറങ്ങളും കലാരൂപങ്ങളും സമഞ്ജസമായി സമ്മേളിച്ച വേദിയില്‍ നിലവിളക്കിലെ നാളങ്ങള്‍ ദീപ്തമായപ്പോള്‍ പ്രവാസ ചരിത്രത്തിലെ പുത്തന്‍ ഏടിനു തുടക്കമായി. പ്രവാസിക്കുവേണ്ടി പ്രവാസികള്‍ രൂപംകൊടുത്ത ചാനലിന്റെ ഉദയം.

ഉദ്ഘാടനം നിര്‍വഹിച്ച രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഈ പ്രകാശം ലോകമെങ്ങും പരക്കട്ടെ എന്ന് ആശംസിച്ചു. പ്രവാസികളാണ് കേരളാ വികസനത്തിന്റെ നട്ടെല്ല്. അവര്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

വിഭജനത്തിന്റെയല്ല സംയോജനത്തിന്റെ പാതയാണ് യുണൈറ്റഡ് മീഡിയ സ്വീകരിച്ചിരിക്കുന്നതെന്നതില്‍ സന്തോഷമുണ്ട്. അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു.

മാധ്യമരംഗം സമയത്തേയും ദൂരത്തേയും അതിജീവിച്ച കഥയാണ് മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് എടുത്തുകാട്ടിയത്.

പ്രവാസി ചാനല്‍ യുണൈറ്റഡ് മീഡിയ ഐ പി ടി വി വിതരണ ശൃംഖല വഴി ലോകമെമ്പാടും ലഭ്യമാണെങ്കിലും ഇനിയും പ്രവാസി ചാനലിലൂടെ എല്ലാ യൂറോപ് രാജ്യങ്ങളിലെയും, ഓസ്ട്രേലിയ, അയര്‍ലണ്ട്, സിങ്കപ്പൂര്‍, മലേഷ്യ, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, കൂടാതെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വാര്ത്തകളും വിശേഷങ്ങളും പ്രവാസി ചാനല്‍ വഴി ലഭ്യമാക്കാനുള്ള വിപുലീകരണത്തിന്റെ ഭാഗമായാണ് ഔപചാരിക ഉദ്ഘാടനം ന്യൂയോര്‍കില്‍ ഒരുക്കിയത്.

കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ അംഗം സിമി റോസ്ബെല്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.

യുണൈറ്റഡ് മീഡിയ പ്രവാസി ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ബേബി ജോണ്‍ ഊരാളില്‍ എല്ലാവരേയും സ്വാഗതം ചെയ്യുകയും, ചാനലിന്റെ ചരിത്രം വിവരിക്കുകയും ചെയ്തു. എട്ടുവര്‍ഷം മുമ്പാണ് ക്രിസ്റഫര്‍ ജോണിന്റെ നേതൃത്വത്തില്‍ എം.സി.എന്‍ ചാനല്‍ തുടങ്ങിയത്. മലയാളം ടെലിവിഷന്‍ ബി വി ജെ എസ് സുനില്‍ ട്രെെസ്റാറിന്റെ നേതൃത്വത്തില്‍ തുടങ്ങിയിട്ട് നാലുവര്‍ഷവും അദ്ദേഹം പറഞ്ഞു.

പ്രവാസി ചാനല്‍ യുണൈറ്റഡ് മീഡിയ എന്ന ഐ പി ടി വി വിതരണ ശൃംഖല വഴി ലോകമെമ്പാടും ലഭ്യമാണെങ്കിലും ഇനിയും പ്രവാസി ചാനലിലൂടെ എല്ലാ യൂറോപ് രാജ്യങ്ങളിലെയും, ഓസ്ട്രേലിയ, അയര്‍ലണ്ട്, സിങ്കപ്പൂര്‍, മലേഷ്യ, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, കൂടാതെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വാര്ത്തകളും വിശേഷങ്ങളും പ്രവാസി ചാനല്‍ വഴി ലഭ്യമാക്കാനുള്ള വിപുലീകരണത്തിന്റെ ഭാഗമായാണ് ഔപചാരിക ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ ഒരുക്കിയത്.

ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ക്രിസ്റഫര്‍ ജോണ്‍, ആര്‍.കെ. കുറുപ്പ്, ബേബി ഊരാളില്‍, വര്‍ക്കി ഏബ്രഹാം, സുനില്‍ ട്രെെസ്റാര്‍, സില്‍വെസ്റ്റെര്‍ നൊരൊന്‍ഹ എന്നിവരും നിലവിളക്കിലേക്ക് പ്രകാശം പകര്‍ന്നു.

നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് ഏറ്റുവങ്ങിയ ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ ഇതു പ്രതീക്ഷിക്കാതെ ലഭിച്ച ഭാഗ്യമാണെന്നു പറഞ്ഞു. കേരളത്തില്‍ ഒരുപാട് ചാനലുകള്‍ ഉണ്െടങ്കിലും പ്രവാസികളെപ്പറ്റി കാര്യമായി ഒന്നും കാണിക്കാറില്ല. അതിനൊരു മറുപടിയാണ് പ്രവാസി ചാനല്‍. അതിനാല്‍ ഇതൊരു ചരിത്രസംഭവമാണെന്നദ്ദേഹം പറഞ്ഞു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് അടുത്തവര്‍ഷം ടൊറന്റോയില്‍ നടക്കുന്ന ഫൊക്കാനാ സമ്മേളനത്തില്‍ അവാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ബന്ധമുള്ള യുവതാരം ചെമ്പന്‍ ജോസ് സിനിമാരംഗത്തേക്കുള്ള തന്റെ വരവ് വിവരിച്ചു. ജോസ് ഏബ്രഹാമും പ്രവീണ മേനോനും ആയിരുന്നു അവതാരകര്‍.

പ്രവാസി ചാനലിന്റെ മുന്നിലും പിന്നിലും ആയി പ്രവര്‍ത്തിക്കുന്ന മുപ്പതോളം പേരുടെ കൂട്ടായ്മയാണ് കേരളത്തിലെ വന്‍ ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് ദാന വേദി പോലെ തന്നെ കിടയറ്റ രീതിയില്‍ ന്യൂയോര്‍ക്കില്‍ ആദ്യമായ് ഇങ്ങനെ ഒരു ദ്രിശ്യ വിസ്മയ ആവിഷ്കാരം തീര്‍ത്തത്.

മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് പ്രവാസി ചാനലുമായി ബന്ധപ്പെടാന്‍ ആഗ്രഹമുള്ളവര്‍ 0019083455983 എന്ന നമ്പരില്‍ വിളിക്കുകയോ അല്ലെങ്കില്‍ ശിളീ@ുൃമ്മശെരവമിിലഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ കൂടി അറിയിക്കുകയോ ചെയ്യാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോസഫ്