ബെന്‍സലേം ഡേകെയര്‍ ഓണാഘോഷം ഗംഭീരമായി
Thursday, September 10, 2015 4:15 AM IST
ഫിലാഡല്‍ഫിയ: മലയാളികളുടെ പകല്‍വീട് എന്നറിയപ്പെടുന്ന ബെന്‍സലേം അഡല്‍ട്ട് ഡേ കെയറിന്റെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ധന്യയും ബ്ളോസവും ചേര്‍ന്ന് ആലപിച്ച ഈശ്വര പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൈനാന്‍ മത്തായി സ്വാഗതം ആശംസിച്ചു. ഫോമാ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു ഭദ്രദീപം തെളിയിച്ചു. ഫാ. സജി മുക്കൂറ്റ് അധ്യക്ഷപ്രസംഗം നടത്തി. ദീപം ബൈബിള്‍ സ്റഡി ഡയറക്ടര്‍ ഇ.വി. പൌലോസ് രചിച്ച അപ്പസ്തോല പ്രവര്‍ത്തികള്‍ സിഡി ഡെകെയര്‍ അംഗങ്ങള്‍ക്കുവേണ്ടി നൈനാന്‍ മത്തായി ഏറ്റുവാങ്ങി.

ഓണാശംസകള്‍ നേര്‍ന്ന് ജോര്‍ജ് മാത്യു, ഈ.വി.പി ദാനിയേല്‍ പി. തോമസ്, ഷാജി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഡെ കെയര്‍ അംഗങ്ങളുടെ നാടകം, അലക്സാണ്ടര്‍ ഗീവര്‍ഗീസിന്റെ ഗാനാലാപം ഉള്‍പ്പടെ വിവിധ പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും നടത്തപ്പെട്ടു. നിരവദി പേര്‍ ഓണപരിപാടികളില്‍ പങ്കെടുത്തു. ലിസ്റിസര്‍ഫാസിസ് പി.സി.എ സംബന്ധമായി വിശദീകരണങ്ങള്‍ നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൈനാന്‍ മത്തായിയെ 215 760 0447 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം