തൊടുപുഴ സംഗമം ഓണം ആഘോഷിച്ചു
Thursday, September 10, 2015 4:14 AM IST
സൌത്ത് ഫ്ളോറിഡ: ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമായി സൌത്ത് ഫ്ളോറിഡയിലെ തൊടുപുഴ നിവാസികളുടെ കൂട്ടായ്മയായ തൊടുപുഴ സംഗമം ഓണം ആഘോഷിച്ചു. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സാഹാദര്യത്തിന്റേയും സന്ദേശമായ ഓണം കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുചേരലിന്റേയും ആഘോഷമാക്കി തൊടുപുഴ സംഗമം സംഘടിപ്പിച്ചു.

ഓണപ്പൂക്കളോടും, ഓണസദ്യയോടുമൊപ്പം വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഘടിപ്പിച്ചു. പുതുതലമുറയ്ക്ക് ഓണാഘോഷത്തിന്റെ ഐതീഹ്യങ്ങളും മാഹാത്മ്യങ്ങളും വിവരിച്ചുകൊണ്ട് ബെറ്റി സൈമണ്‍ ഓണസന്ദേശം നല്‍കി.

ജോബി പൊന്നുംപുരയിടം, സാജു വടക്കേല്‍, അനൂപ് പ്ളാത്തോട്ടം, ജോജി ജോണ്‍, സജി സക്കറിയ, സജില്‍ ജോസഫ്, ബാബു കല്ലിടുക്കില്‍, സുനില്‍ തൈമറ്റം, ഡൊമിനിക് ജോസഫ്. സഞ്ജയ് നടുപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് അബ്രഹാം മാസ്റര്‍, ജോസഫ് അത്തിക്കല്‍, സൈമണ്‍ പറന്താഴം എന്നിവര്‍ ട്രോഫികള്‍ നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം