ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആന്തരീകസൌഖ്യ ധ്യാനം
Thursday, September 10, 2015 4:14 AM IST
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രശസ്ത ധ്യാനടീമായ കുളത്തുവയല്‍ സിസ്റേഴ്സ് ആന്‍ഡ് ടീം നയിക്കുന്ന കുടുംബവര്‍ഷ ആന്തരീക സൌഖ്യധ്യാനം ഒക്ടോബര്‍ 8 -11 (വ്യാഴം, വെള്ളി, ശനി, ഞായര്‍) വരെ നടക്കുന്നതാണ്.

ഈ ധ്യാനത്തിനു നേതൃത്വം നല്‍കുന്ന വചനപ്രഘോഷകര്‍ റവ.ഡോ. തോമസ് കൊച്ചുകരോട്ട് (ഡയറക്ടര്‍, ആല്‍ഫാ ഇന്‍സ്റിറ്റ്യൂട്ട്, തലശേരി), സിസ്റര്‍ ടെസിന്‍ പെരുമാലില്‍ എം.എസ്.എം.ഐ (ഡയറക്ടര്‍, നിര്‍മ്മല ധ്യാനകേന്ദ്രം, കുളത്തുവയല്‍), സി. ഫിന്‍സി പൂവംതുരുത്തില്‍ എം.എസ്.എം.ഐ (ഡയറക്ടര്‍, നിര്‍മ്മല ധ്യാനകേന്ദ്രം, കുളത്തുവയല്‍) എന്നിവരാണ്.

ഈ ധ്യാനത്തോടനുബന്ധിച്ച് കൌണ്‍സിലിംഗും, സ്പിരിച്വല്‍ ഷെയറിംഗിനുള്ള പരിശീലന ക്ളാസും ഉണ്ടായിരിക്കുന്നതാണ്. ഭവനങ്ങള്‍ സന്ദര്‍ശിച്ചുള്ള സ്വകാര്യ കൌണ്‍സിലിംഗിനും സൌകര്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ ബഹു. വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (714 800 3648), ആന്റണി ഫ്രാന്‍സീസ് (847 219 4897), മനീഷ് ജോസഫ് (847 387 9384), ഷാബു മാത്യു (630 649 4103), പോള്‍ പുളിക്കന്‍ (708 743 6505), ജോസ് കടവില്‍ (630 440 20121).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം