പ്ളാപറമ്പില്‍ ഉമ്മന്‍ ചാണ്ടി ഡാളസില്‍ നിര്യാതനായി
Thursday, September 10, 2015 4:13 AM IST
ഡാളസ്: കോട്ടയം വാകത്താനം പ്ളാപറമ്പില്‍ ഉമ്മന്‍ ചാണ്ടി (72) ഡാളസില്‍ നിര്യാതനായി. ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ സ്ഥാപക അംഗങ്ങളിലൊരുവനാണ്.20 വര്‍ഷത്തിലധികം സണ്‍ഡേ സ്കൂള്‍ പ്രധാന അധ്യപകനായി പ്രവര്‍ത്തിച്ചു. ഉത്തര്‍പ്രദേശ് അലിഗഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുളള അദ്ദേഹം പാര്‍ക്ക് ലാന്റ് ഹോസ്പിറ്റലില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചശേഷം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

ഭാര്യ ശോശാമ്മ ഉമ്മന്‍ പുതുപ്പളളി ചിരട്ടേപറമ്പില്‍ കുടുംബാംഗമാണ്. ബോബി ഉമ്മന്‍, ബിന്ദു ഉമ്മന്‍, ബീന പാപ്പന്‍ എന്നിവര്‍ മക്കളും മനോജ് പാപ്പന്‍, ജോയി ഉമ്മന്‍ എന്നിവര്‍ മരുമക്കളും ജോഷ്വാ കൊച്ചുമകനുമാണ്(എല്ലാവരും ഡാളസ്) .

പൊതുദര്‍ശനം സെപ്റ്റംബര്‍ 11 (വെളളി) വൈകിട്ട് ആറു മുതല്‍ ഒമ്പതുവരേയും സംസ്കാര ശുശ്രൂഷ 12-നു (ശനി) രാവിലെ പത്തു മുതല്‍ 11.30 വരേയും കരോള്‍ട്ടന്‍ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് സംസ്കാരം കോപ്പലിലെ റോളിങ്ങ് ഓക്സ് മെമ്മോറിയല്‍ സെമിത്തേരിയില്‍.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ സ്ഥാപക അംഗമായ പരേതന്റെ നിര്യാണത്തില്‍, ഇടവകയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി വികാരി വെരി റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ അറിയിച്ചു. സ്ഥാപക അംഗമെന്ന നിലയില്‍ എല്ലാവിധ ആദരവോടുകൂടി സംസ്കാര ചടങ്ങുകള്‍ക്ക്, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ നേതൃത്വം കൊടുക്കുന്നതാണ്. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ചെറിയാന്‍ മാണി : 214 886 1787.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍