പി. ഉബൈദുള്ള എംഎല്‍എക്ക് ഊഷ്മള സ്വീകരണം
Wednesday, September 9, 2015 8:09 AM IST
ദുബായി: ദുബായി കെഎംസിസി മലപ്പുറം മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ജീവകാരുണ്യ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ 'കെയര്‍ മലപ്പുറം' പദ്ധതിയുടെ പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയ മലപ്പുറം മണ്ഡലം എംഎല്‍എ പി. ഉബൈദുള്ളക്ക് ദുബായി വിമാനത്താവളത്തില്‍ കെഎംസിസി നേതാക്കളുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.

കെപിപി തങ്ങള്‍, കെ.എം. ജമാലുദ്ദീന്‍, അബ്ദുള്‍ അസീസ് കൂരി, യസീദ് ഇല്ലത്തൊടി, ജൌഹര്‍ മൊറയൂര്‍, നജ്മുദ്ദീന്‍ മലപ്പുറം, സലിം പൂക്കോട്ടൂര്‍, സി.കെ. ഷബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വെള്ളിയാഴ്ച രാത്രി ഏഴിന് ദുബായി കെഎംസിസി അല്‍ബറാഹ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ യുഎഇ കെഎംസിസി കേന്ദ്ര സംസ്ഥാന, ജില്ലാ നേതാക്കള്‍ യുഎയിലെ സാമൂഹ്യ, സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍