'കോഴിക്കോട് വിമാനത്താവളത്തിനെ ഇല്ലതാക്കുവാനുള്ള ഗൂഡ നീക്കം ഉപേക്ഷിക്കുക'
Wednesday, September 9, 2015 8:03 AM IST
ജിദ്ദ: കോഴിക്കോട് വിമാനത്താവളത്തിനെ ഇല്ലതാക്കുവാനുള്ള ഗൂഡ നീക്കം ചെറുക്കുവാന്‍ പ്രവാസികള്‍ ശക്തമായി രംഗത്ത് ഇറങ്ങണമെന്നു ഒഐസിസി ജിദ്ദ വെസ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രവര്‍ത്തകസമതി യോഗം ആവശ്യപ്പെട്ടു.

റണ്‍വേ അറ്റകുറ്റപണികളുടെ പേരു പറഞ്ഞ് വലിയ വിമാന സര്‍വീസിനു അനുമതി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം അംഗീകരിക്കാനാവില്ല. ഹജ്ജ് വിമാനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നതുകൊണ്ടാണ് ജംബോ വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത് എന്നത് വിചിത്ര വാദമാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ് പറയുന്നത്. ഹജ്ജ് വിമാനങ്ങള്‍ എന്ന ഗണത്തില്‍ ഒരു വിമാനവും ലോകത്ത് ഇല്ലെന്നും എല്ലാം യാത്രാ വിമാനങ്ങളാണെന്നുപോലും തിരിച്ചറിയാത്ത തിമിരം ബാധിച്ച അധികൃതരാണ് ഉള്ളത് എന്നത് ദൌര്‍ഭാഗ്യകരമാണെന്ന് പ്രവര്‍ത്തക സമതി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹച്ച യോഗത്തില്‍ ഭാരവാഹികളായ ഷറഫുദ്ദീന്‍ കായംകുളം, ജോഷി വര്‍ഗീസ്, അലി തെക്കുതോട്, നൌഷാദ് അടൂര്‍, രാജശേഖരന്‍ അഞ്ചല്‍, മുജീബ് തൃത്താല, പി.പി. ഹാഷീം, നിസാമുദീന്‍ മണനാക്ക്, മുജീബ് തൃത്താല, ജില്ല കമ്മിറ്റി പ്രസിഡന്റുമാരായ സഹീര്‍ മഞ്ഞാലി, സാദിക്ക് കായംകുളം, ഹക്കീം പാറയ്ക്കല്‍, ഷരീഫ് തൃശൂര്‍, മുജീബ് തുറക്കല്‍ ഏരിയ കമ്മിറ്റി പ്രസിഡന്റുമാരായ കുഞ്ഞി മുഹമ്മദ് കൊടശേരി, പി.കെ. ബഷീര്‍ അലി, ഫിറോസ് കാരകുന്ന്, സിറാജ് വേങ്ങര, ഇസ്മയില്‍ നെടിയിരുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സാക്കിര്‍ എടവണ്ണ സ്വാഗതവും ട്രഷറര്‍ ശ്രിജിത്ത് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍