ഇസ്ലാഹി മദ്രസ ഓറിയന്റേഷന്‍ ഡേ സെപ്റ്റംബര്‍ 11ന്
Wednesday, September 9, 2015 7:58 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ അബാസിയ, സാല്‍മിയ, ഫഹാഹീല്‍, ഫര്‍വാനിയ, ജഹറ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി മദ്രസകളിലെ ഓറിയന്റേഷന്‍ ഡേ സെപ്റ്റംബര്‍ 11നു (വെള്ളി) രാവിലെ 8.30 മുതല്‍ 10.30 വരെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വേനലവധിക്കുശേഷം ആരംഭിച്ച പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്ക് പുതിയ പുസ്തകങ്ങള്‍, ബാഗ്, മദ്രസ ഡയറി, സിലബസ് തുടങ്ങിയവ വിതരണം ചെയ്യുന്നതോടൊപ്പം രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷംം ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ കുട്ടികളെ ആദരിക്കും. സെന്റര്‍ പ്രതിനിധികള്‍ ഓരോ മദ്രസയിലേയും പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

കെജി മുതല്‍ ഏഴാം ക്ളാസ് വരെ ഖുര്‍ആന്, ഇസ്ലാമിക വിശ്വാസ, സ്വഭാവ, കര്‍മ, ചരിത്ര പഠനങ്ങള്‍ക്കുപുറമെ അറബി, മലയാളം ഭാഷാ പഠനം തുടങ്ങി വിവിധ വിഷയങ്ങളില്‍ 20 വര്‍ഷത്തിലധികമായി പ്രശസ്തമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി മദ്രസയില്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ തുടരുന്നതായി ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം പത്രകുറിപ്പില്‍ അറിയിച്ചു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് എംഎസ്എം കേരളത്തില്‍ നടപ്പാക്കി വരുന്ന സിആര്‍ഇ ക്ളാസുകള്‍ ഫര്‍വാനിയ, ഫഹാഹീല്‍, സാല്‍മിയ എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്െടന്നും ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 97557018, 60617889, 23915217, 24342948.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍