അബാസിയയില്‍ കാമ്പയിന്‍ സമ്മേളനം
Wednesday, September 9, 2015 7:58 AM IST
കുവൈത്ത്: 'ഇസ്ലാം ഖുര്‍ആന്‍ പ്രവാചകന്‍' എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി ഒരുക്കുന്ന വിശദീകരണ സമ്മേളനം സെപ്റ്റംബര്‍ 11നു (വെള്ളി) വൈകുന്നേരം 6.30 ന് അബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും.

മേപ്പയ്യൂര്‍ സലഫി അറബിക് കോളജ് പ്രിന്‍സിപ്പലും അറിയപ്പെടുന്ന പ്രാസംഗികനുമായ അബ്ദുള്‍ അസീസ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തും.

വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷയായ വെളിച്ചം, റംസാനില്‍ നടത്തിയ ഓണ്‍ലൈന്‍ ക്വിസ് എന്നീ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും വെളിച്ചം 15, 16 -ാം ഘട്ട വിജയികളുടെ പ്രഖ്യാപനവും 17 -ാം ഘട്ട ചോദ്യ പേപ്പര്‍ വിതരണവും സംഗമത്തില്‍ നടക്കും.

സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 97228093, 99216681.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍