'ഗുരുദര്‍ശനം' ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു
Wednesday, September 9, 2015 3:49 AM IST
ഹൂസ്റന്‍ : വടക്കേ അമേരിക്കയിലെ ഗുരുദേവ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ശ്രീനാരായണഗുരു ഓര്‍ഗനൈസേഷന്‍സ്, നോര്‍ത്ത് അമേരിക്ക (എടചഛചഅ) യുടെ മുഖപത്രമായ 'ഗുരുദര്‍ശനം' ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു.

ചരിത്രപ്രധാനവും, പവിത്രവുമായ ആലുവ അദ്വൈതാശ്രമത്തിലെ ഗുരുദേവ പ്രതിമ പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ 2015 ഓഗസ്റ് 17 നു ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് ബ്രഹ്മശ്രീ. പ്രകാശാനന്ദ സ്വാമികള്‍, ന്യൂസ് ലെറ്ററിന്റെ പതിപ്പ് ഭിലായ് ശ്രീനാരായണ ഗുരു ധര്‍മ്മ സമാജം പ്രസിഡന്റ് അഡ്വ. വി.കെ മുഹമ്മദിനു കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത് . തദവസരത്തില്‍ ശിവഗിരി ധര്‍മ്മ സംഘം സെക്രട്ടറി, ശ്രീമദ് ഋതംബരാനന്ദ സ്വാമികള്‍, ട്രസ്റ് ബോര്‍ഡംഗം ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ , അദ്വതാ ശ്രമത്തിലെ ശ്രീമദ് ശിവ ബോധാനന്ദ സ്വാമികള്‍, ശ്രീമദ് അസ് പര്‍ശാനന്ദ സ്വാമികള്‍ (വിശ്വ രാജിമഠം ,ചാര മംഗലം, ചേര്‍ത്തല ), വ്യവസായ പ്രമുഖന്‍ ശ്രീ. ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ശ്രീനാദ്. സച്ചിദാനന്ദ സ്വാമികള്‍ വടക്കേ അമേരിക്കയിലെ ശ്രീനാരായണ ധര്‍മ്മ പ്രചാരണ പരിപാടികള്‍ വിശദീകരിച്ചു.ഫെഡരേഷന്റെ പ്രവര്‍ത്തനങ്ങളും ന്യൂസ് ലെറ്ററും ംംം.ളിീിമ.ീൃഴ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. വ്യവസായ പ്രമുഖന്‍ ഡോ. അനിരുദ്ധന്‍ (ഷിക്കാഗോ) മുഖ്യരക്ഷാധികാരി യായും, ശ്രീ അനിയന്‍ തൈയ്യില്‍ (ഹൂസ്റന്‍) പ്രസിഡന്റും, ദീപക് കൈതക്കാപ്പുഴ (ഡാളസ്) സെക്രട്ടറിയുമായ സമിതിയാണ് ഫെഡരേഷനെ നയിക്കുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം