കല കുവൈത്ത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Tuesday, September 8, 2015 9:21 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്തും യുഎഇ എക്സ്ചേഞ്ചും സംയുക്തമായി ഫഹാഹീല്‍ സ്പോര്‍ട്ട്സ് ക്ളബില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

കല കുവൈത്ത് അംഗങ്ങള്‍ക്കായി പ്രഫഷണല്‍, അഡ്വാന്‍സ്ഡ്, വനിതകള്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കല കുവൈത്തിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 47 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. യുഎഇ എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ രഞ്ജിത്ത് പിള്ള മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു ആശംസയും ഫഹാഹീല്‍ മേഖല സെക്രട്ടറി സുഗതകുമാര്‍ നന്ദിയും പറഞ്ഞു.

ടൂര്‍ണമെന്റിലെ പ്രഫഷണല്‍ വിഭാഗത്തില്‍ അബു ഹലീഫ എ യൂണിറ്റിലെ ജെറോഷ് കോശി- സറിന്‍ ജോസഫ് ടീം ഒന്നാം സ്ഥാനവും അബാസിയ ഡി യൂണിറ്റിലെ സനോജ് കുമാര്‍-ഡോണ്‍ ഫ്രാന്‍സിസ് ടീം രണ്ടാം സ്ഥാനവും ഫഹാഹീല്‍ ഈസ്റ് യൂണിറ്റിലെ ബാസ്റ്യന്‍ ജെയിംസ് - അഹമ്മദ് ഉസ്മാന്‍ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഡ്വാന്‍സ്ഡ് വിഭാഗത്തില്‍ അബു ഹലീഫ ബി യൂണിറ്റിലെ ടി.വി. രാജേഷ് - നിഥിന്‍ കെ. തോമസ് ടീം ഒന്നാം സ്ഥാനവും അബു ഹലീഫ എ യൂണിറ്റിലെ സുനില്‍- രാജിന്‍ ടീം രണ്ടാം സ്ഥാനവും അബു ഹലീഫ സി യൂണിറ്റിലെ രഞ്ജിത്ത് പീറ്റര്‍- ഷാജിമോന്‍ സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതകളുടെ മത്സരത്തില്‍ മംഗഫ് യൂണിറ്റിലെ മീര സനല്‍-വിനീത അനില്‍ ടീം ഒന്നാം സ്ഥാനവും ഷൈനി സുനില്‍- സെന്‍സ അനില്‍ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്ക് യുഎഇ എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ രഞ്ജിത്ത് പിള്ള, കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു, സുഗതകുമാര്‍, ജിജോ ഡൊമിനിക് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. ആസിഫ് അഹമദ്, രഹില്‍ കെ മോഹന്‍ദാസ്, റോയി നെല്‍സണ്‍, ജ്യോതിഷ് ചെറിയാന്‍, രവീന്ദ്രന്‍ പിള്ള, സുദര്‍ശനന്‍, സുനില്‍ രാജ്, സജീവ് ഏബ്രഹാം, പ്രസീദ് കരുണാകരന്‍ നോബി ആന്റണി തുടങ്ങിയവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍