രക്തസാക്ഷികളുടെ സ്മരണയില്‍ യെമന്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി
Tuesday, September 8, 2015 9:19 AM IST
ദുബായി: യെമനില്‍ രക്തസാക്ഷികളായ യുഎഇ സൈനികരുടെ ജ്വലിക്കുന്ന സ്മരണയില്‍ ദുബായി കെഎംസിസി മതകാര്യ വിഭാഗം പ്രാര്‍ഥനാ സദസും ഐക്യദാര്‍ഢ്യ സംഗമവും നടത്തി.

ദുബായി കെഎംസിസി ആസ്ഥാനത്തു നടന്ന ചടങ്ങ് പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. മതകാര്യ വിഭാഗം ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ ആവയില്‍ ആധ്യക്ഷത വഹിച്ച പരിപാടിയില്‍ അലവികുട്ടി ഹുദവി മുഖ്യപ്രഭാഷണം നടത്തി. സയിദ് അബ്ദുള്‍ ഹകീം തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ദുബായി കെഎംസിസി ആക്ടിംഗ് ജനറള്‍ സെക്രട്ടറി ആര്‍. ഷുക്കൂര്‍, ട്രഷറര്‍ എ.സി. ഇസ്മായില്‍, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശേരി, ഇസ്മായില്‍ ഏറാമല എന്നിവര്‍ സംബന്ധിച്ചു. സക്കറിയ ദാരിമി, ഷറഫുദ്ദീന്‍ ഹുദവി, ചെമ്മുക്കന്‍ യാഹുമോന്‍, അന്‍വറുള്ള ഹുദവി, ഇ.പി.എ. ഖാദര്‍ ഫൈസി, പി.കെ റഫീഖ്, ഇ ഹമീദ്, ഒ.പി ഹംസകുട്ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇസ്ഹാഖ് ഹുദവി ഖിറാഅത്ത് നടത്തി. കണ്‍വീനര്‍ കരീം കാലടി സ്വാഗതവും സാജിദ് കോറോത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍