ഹൂസ്റണില്‍ മാര്‍ത്തോമ സീനിയര്‍ ഫെലോഷിപ്പ് ദേശീയ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 14 മുതല്‍ 17 വരെ തീയതികളില്‍
Tuesday, September 8, 2015 9:16 AM IST
ഹൂസ്റണ്‍: മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സീനിയര്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ദേശീയ കോണ്‍ഫറന്‍സിനു ഹൂസ്റണ്‍ ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവക വേദിയാകുന്നു.

ഒക്ടോബര്‍ 14 മുതല്‍ 17 വരെ നടക്കുന്ന കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

ഭദ്രാസന അധ്യഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ, അടൂര്‍ ഭദ്രാസന അധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോണ്‍ഫറന്‍സിന്റെ ചിന്താ വിഷയം 'ശക്തിയെ പുതുക്കുക' എന്നുള്ളതാണ്. ചിന്താ വിഷയ പഠനത്തോടൊപ്പം മുതിര്‍ന്നവര്‍ക്ക് വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചയും കലാ, കായിക പരിപാടികളും കോണ്‍ഫറന്‍സിന്റെ ഭാഗമായിരിക്കും.

60വയസിനു മുകളില്‍ പ്രായമായവര്‍ക്കുവേണ്ടി രൂപവത്കരിച്ചിട്ടുള്ള സീനിയര്‍ ഫെലോഷിപ്പിന്റെ ദേശീയ കോണ്‍ഫറന്‍സില്‍ ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍നിന്നായി 250ല്‍ പരം അംഗങ്ങളെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റവ. കൊച്ചു കോശി ഏബ്രഹാം (വികാരി) 713 408 7394, റവ. മാത്യൂസ് ഫിലിപ്പ് (അസി. വികാരി) 832 898 8699, ജോണ്‍ ഫിലിപ്പ് (ജന. കണ്‍വീനര്‍), 281 902 6682, തോമസ് കോശി (രജിസ്ട്രേഷന്‍) 832 606 0483.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി