കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റീസ് ജെ.ബി. കോശിക്ക് സ്വീകരണം നല്‍കി
Tuesday, September 8, 2015 9:15 AM IST
ഡാളസ്: ജനജീവിതം സ്തംഭിപ്പിക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും കലാപങ്ങള്‍ക്കും വഴിമരുന്നിടുന്ന ബന്ദ് പൂര്‍ണമായും നിരോധിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാരുടെ പാനലില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ പൂര്‍ണ ചാരിതാര്‍ഥ്യം ഉണ്െടന്ന് കേരള മുന്‍ ആക്ടിംഗ് ചീഫ് ജസ്റീസും കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റീസ് ജെ.ബി. കോശി

പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) സെപ്റ്റംബര്‍ നാലിനു (വെള്ളി) വൈകുന്നേരം നാലിനു ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള ഇന്ത്യന്‍ ഗാര്‍ഡന്‍സ് റസ്ററന്റില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യാവകാശങ്ങളെക്കുറിച്ച് കേരളത്തിലെ ജനങ്ങളെ ബോധവത്കരിക്കുന്നതിന് മനുഷ്യാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധിവരെ നേതൃത്വം നല്‍കാന്‍ കഴിഞ്ഞതായി ജറ്റീസ് ജെ.ബി. കോശി അഭിപ്രായപ്പെട്ടു. വിവിധ കേസുകളില്‍ പോലീസ് കസ്റഡിയിലെടുക്കുന്ന പ്രതികളെന്നു കരുതുന്നവരെ അറസ്റു രേഖപ്പെടുത്താതെ പോലീസ് ക്രൂരമായി ചോദ്യം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതായും പല സന്ദര്‍ഭങ്ങളിലും ഇത്തരം കേസുകളില്‍ ഇടപെട്ട് പല നിരപരാധികളെയും മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളതായും നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു.

യോഗത്തില്‍ മാത്യു ഏബ്രഹാം സ്വാഗതം ആശംസിച്ചു. ഡാളസ് പിഎംഎഫ് പ്രസിഡന്റ് തോമസ് രാജന്‍ അധ്യക്ഷത വഹിച്ചു. പിഎംഎഫ് കൈവരിച്ച നേട്ടങ്ങളെ ഡബ്ള്യുഎംസി ഡാളസ് ഫോര്‍ട്ട് വര്‍ത്ത് പ്രസിഡന്റ് ഷാജി രാമപുരം അഭിനന്ദിച്ചു. പിഎംഎഫിന്റെ ഗ്ളോബല്‍ സമ്മേളനം വിജയിപ്പിക്കാന്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് നടത്തിയ പ്രവര്‍ത്തനങ്ങളെ പി.പി. ചെറിയാന്‍ അഭിനന്ദിച്ചു. തുടര്‍ന്നു നടന്ന ചോദ്യോത്തര വേളയില്‍ എക്സ്പ്രസ് ഹെറാള്‍ഡ് പത്രാധിപര്‍ രാജു തരകന്‍, ഏബ്രഹാം മേപ്പുറത്ത്, അലക്സ് അലക്സാണ്ടര്‍, സാം മത്തായി, ജയന്‍ മുണ്ടയ്ക്കല്‍, ഫിലിപ്പ് തോമസ്, ഐഎന്‍ഒസി യൂണിറ്റ് സെക്രട്ടറി, ബാബു പി. സൈമണ്‍, ഇന്ത്യ പ്രസ്ക്ളബ് ഡിഎഫ്ഡബ്ള്യു പ്രസിഡന്റ് ജോസ് പ്ളാക്കാട്ട്, രാജന്‍ ഐസക്, അനില്‍ മാത്യു ആശാരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. രാജന്‍ മേപ്പുറം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി