ഡാളസില്‍ തൊഴിലവസരം: ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 10ന്
Tuesday, September 8, 2015 9:14 AM IST
ഡാളസ്: ഡാളസിലെ വിവിധ കമ്പനികളിലേക്കു ജോലിക്കാരെ തെരഞ്ഞെടുക്കുന്നു. സെപ്റ്റംബര്‍ 10നു (വ്യാഴം) രാവിലെ 11 മുതല്‍ രണ്ടു വരെയാണ് ഇന്റര്‍വ്യൂ. ഡാളസ് ലവ്ഫീല്‍ഡ് റാഡിസണ്‍ പാര്‍ക്ക് ഇന്നിലാണ് ഇന്റര്‍വ്യു. മുപ്പതില്‍പരം കമ്പനികളിലേക്കാണു തൊഴിലാളികളെ ഇന്റര്‍വ്യൂ ചെയ്യുന്നത്. നാഷണല്‍ കരിയര്‍ ഫെയറില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. അഞ്ഞൂറോളം പേര്‍ക്കാണ് തത്സമയം തൊഴില്‍ ലഭിക്കുകയെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഉമഹഹമ രമൃലലൃ ളമശൃഹെശ്രല ഒശൃശിഴ ഋ്ലി വെബ് സൈറ്റില്‍നിന്നു ലഭ്യമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍