അഹ്ലന്‍ അറേബ്യ നവ്യാനുഭവമായി
Tuesday, September 8, 2015 5:25 AM IST
റിയാദ്: റിയാദ് ഫ്രണ്ടിസിന്റെ ബാനറില്‍ ലെബെല്ലോ ഷര്‍ട്ടുമായി സഹകരിച്ച് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കുഞ്ഞുഭായ് കാസര്‍കോടിന്റെ നേതൃത്വത്തില്‍ അഹ്ലന്‍ അറേബ്യ സംഗീത സന്ധ്യ ബത്ഹയിലെ റമാദ് ഓഡിറ്റോറിയത്തില്‍ നടന്നു. ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടുകളും മലയാളം, തമിഴ്, ഹിന്ദി സിനിമാ ഗാനങ്ങളുമായി നടത്തിയ പരിപാടി പ്രവാസികള്‍ക്കു നവ്യാനുഭവമായി.

രണ്ട് കിഡ്നിയും തകരാറിലായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനിയായ യുവതിക്കുള്ള ഹംസക്കുട്ടി അരിപ്ര മെമ്മോറിയല്‍ ജീവകാരുണ്യ ഫണ്ടില്‍ നിന്നുമ്മ ധനസഹായം പി.പി.എം അഷ്റഫില്‍ നിന്നും കെ.ടി അഷ്റഫലി സ്വീകരിച്ചു. ലത്തീഫ് പടന്ന, കലാഭവന്‍ ധന്യാ പ്രശാന്ത്, ഹനാ നിസാര്‍, സുനില്‍ ബാബു തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു. ഷമീര്‍ ബാബു, അന്‍വര്‍. കെ.ടി. അഷ്റഫ്, ഹാരിസ് ചോല, ഫൈസല്‍ സി.എം.ടി, നസീബ് കലാഭവന്‍, സജിന്‍ നിഷാദ്, സുനില്‍ ബാബു, സാലിഹ്, റസാഖ് കല്ലിങ്ങല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍