ഇടം സാംസ്കാരിക വേദി എം.എം. കല്‍ബുര്‍ഗി അനുസ്മരണം
Tuesday, September 8, 2015 5:24 AM IST
റിയാദ്: യുക്തിപരമായി ചിന്തിക്കുകയും പരമ്പരാഗത അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അദ്ഭുത പ്രവര്‍ത്തികളെയും എതിര്‍ക്കുകയും അഭിപ്രായ സ്വാതന്ത്യ്രത്തിനും കാലോചിത പരിഷ്കാരങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നവരെ ഉന്നംവച്ച് ഉന്‍മൂലനം ചെയ്യുകയാണ് ഹിന്ദുത്വ വര്‍ക്ഷീയവാദികള്‍ ചെയ്യുന്നതെന്നും ഇതിന്റെ ഇരകളാണ് എം.എം കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും നരേന്ദ്ര ധബോല്‍ക്കറെന്നും ഇടം സാംസ്കാരിക വേദി നടത്തിയ എം.എം. കല്‍ബുര്‍ഗി അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റിയാദിലെ നിരവധി സാമൂഹ്യ-സാംസ്കാരിക-മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഫാസിസത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്ന എതിര്‍പ്പുകളെ നിശ്ശബ്ദരാക്കാന്‍ ഏതു പാതിരാത്രിയും ഉറങ്ങാതെ കാത്തിരിക്കുന്ന ബുദ്ധികേന്ദ്രങ്ങളെ സംഘപരിവാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്െടന്ന് തന്റെ വ്യക്തിപരമായ അനുഭവത്തെ സാക്ഷ്യപ്പെടുത്തി അനില്‍ അളകാപുരി പറഞ്ഞു. സിദ്ദിഖ് നിലമ്പൂര്‍ സ്വാഗതവും നിജാസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍