അബുദാബി മലയാളി സമാജം അത്തപ്പൂക്കള മത്സരം നടത്തി
Monday, September 7, 2015 7:44 AM IST
അബുദാബി: അബുദാബി മലയാളി സമാജം ലൈഫ് ലൈന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് അത്തപ്പൂക്കള മത്സരവും തുടര്‍ന്നു വിവിധ കലാ, സാംസ്കാരിക പരിപാടികളും നടത്തി.

അത്തപൂക്കള മത്സരത്തില്‍ നന്മ കലാ, സാംസ്കാരിക വേദി ഒന്നാം സമ്മാനവും രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം സോഷ്യല്‍ ഫോറം അബുദാബിയും കല അബുദാബിയും കരസ്ഥമാക്കി.

വസ്ത്രധാരണ മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ രാജേഷ് മേനോന്‍, വനിതാ വിഭാഗത്തില്‍ ഐശ്വര്യ ജയലാലും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സാമിര്‍ റഫീഖും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അല്‍വിദ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സമാജം ആക്ടിംഗ് പ്രസിഡന്റ് റഫീഖ് ഉദ്ഘാടനം ചെയ്ത യോഗം പ്രശസ്ത സിനിമ സംവിധായകന്‍ അജ്മല്‍ മുഖ്യാഥിതിയായിരുന്നു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍ സ്വാഗതവും ചീഫ് കോഓര്‍ഡിനേറ്റര്‍ എ.എം. അന്‍സാര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള