നാമി അവാര്‍ഡ് ജേതാവായ ജോണ്‍ പി. ജോണിനെ ഫൊക്കാന അഭിനന്ദിച്ചു
Monday, September 7, 2015 7:42 AM IST
ടൊറേന്റോ: ഫൊക്കാന പ്രസിഡന്റും നോര്‍ത്ത് അമേരിക്കയില്‍ സാമൂഹിക സംസ്കരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ ജോണ്‍ പി. ജോണിനെ 'നാമി' (പ്രവാസി ചാനല്‍ നല്‍കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍) അവാര്‍ഡ് ജേതാവായി തെരഞ്ഞടുത്തതില്‍ ഫൊക്കാന അഭിനന്ദിച്ചു.

സെപ്റ്റംബര്‍ ഏഴിന് (തിങ്കള്‍) വൈകുന്നേരം അഞ്ചിന് ഏഹലി ഛമസ ഒ.ട അൌറശീൃശൌാ, 7420 ഇീാാീി ണലമഹവേ ആഹ്റ, ആലഹഹലൃീലെ, ചഥ 11420 ലാണ് അവാര്‍ഡ് സമര്‍പ്പണം നടക്കുക.

1968 ല്‍ ഇരുപതു അഗംങ്ങളുമായി ആരംഭിച്ച ടോറന്റോ മലയാളി സമാജം നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായി മാറ്റിയതില്‍ ജോണ്‍ പി. ജോണിന്റെ സംഘടന പാടവത്തിനു ഒരു തെളിവാണ്. ഫൊക്കാന പ്രസിഡന്റായ ജോണ്‍ പി. ജോണ്‍ പത്തു തവണ ടൊറേന്റോ മലയാളി സമാജത്തിന്റെ പ്രസിഡന്റായി എന്നു പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ജനപിന്തുണ മനസിലാകും. കാനഡയിലെ അറിയപ്പെടുന്ന വ്യവസായികൂടിയായ ജോണ്‍ പി ജോണിന്റെ ഭാര്യ കോട്ടയം കളത്തിപ്പടി സ്വദേശി ആന്‍ ആണ്.

സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചന്‍, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അസോ. ജോയിന്റ് സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ട്രസ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ്, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങി നിരവധി നേതാക്കള്‍ ജോണ്‍ പി. ജോണിനെ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ബാബു ഉണ്ണിത്താന്‍