യുഎഫ്എം എഫ്ബി ഫ്രണ്ട്സ് കതിരൊളി ഓണം ആഘോഷിച്ചു
Monday, September 7, 2015 7:40 AM IST
കുവൈത്ത്: കുവൈത്തിലെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് കൂട്ടായ്മയായ 98.4 യുഎഫ്എം എഫ്ബി ഫ്രണ്ട്സ് കതിരൊളി 2015 ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.

രക്ഷാധികാരി തോമസ് കെ. തോമസ് അധ്യക്ഷത വഹിച്ച യോഗം ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. മാത്യു വര്‍ഗീസ്, സത്താര്‍ കുന്നില്‍, സാം നന്തിയാട്ട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. നിരഞ്ജന്‍ തംബുരു സ്വാഗതവും അനീഷ് അമ്പാടി നന്ദിയും അറിയിച്ച പരിപാടിയില്‍ ഗ്രൂപ്പ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍