ആന്റോ ആന്റണി എംപിക്ക് ഐഎന്‍ഒസി ഷിക്കാഗോ സ്വീകരണം നല്‍കുന്നു
Monday, September 7, 2015 7:39 AM IST
ഷിക്കാഗോ: ഹ്രസ്വസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്ന ആന്റോ ആന്റണി എംപിക്ക് ഐഎന്‍ഒസി ഷിക്കാഗോയുടെ നേതൃത്വത്തില്‍ സ്വീകരണവും പൊതുസമ്മേളനവും ഒരുക്കുന്നു.

സെപ്റ്റംബര്‍ എട്ടിനു (ചൊവ്വ) വൈകുന്നേരം ഏഴിനു മൌണ്ട് പ്രോസ്കപ്റ്റസിലുള്ള കണ്‍ട്രി ഇന്‍ സ്യൂട്ട്സിലാണു സ്വീകരണം. പൊതുയോഗത്തില്‍ ഐഎന്‍ഒസിയുടെയും കെപിസിസിയുടെയും അംഗീകാരമുള്ള വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഫിലിയേഷനുള്ള ഏക സംഘടനയായ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെയും നേതാക്കള്‍ സംസാരിക്കും.

എല്ലാ കോണ്‍ഗ്രസ് അനുഭാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഷിക്കാഗോ ജനറല്‍ സെക്രട്ടറി തമ്പി മാത്യു അറിയിച്ചു.

റിപ്പോര്‍ട്ട്: തോമസ് മാത്യു പടന്നമാക്കല്‍