മീന ഓണാഘോഷം സെപ്റ്റംബര്‍ 12-ന്
Monday, September 7, 2015 2:12 AM IST
ഷിക്കാഗോ: മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 12-നു വൈകുന്നേരം അഞ്ചു മുതല്‍ വിപുലമായി ആഘോഷിക്കും. ഭദ്രദീപം കൊളുത്തി ആരംഭിക്കുന്ന പരിപാടികള്‍ക്കു വര്‍ണ്ണശബളത നല്‍കുവാന്‍ വിവിധതരം കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും അണി.യിച്ചൊരുക്കിയിരിക്കുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനുള്ള പരിപാടികള്‍ കോര്‍ത്തിണക്കിയ ഈ കലാ-സാംസ്കാരിക സമ്മേളനം, കേരള സംസ്കാരത്തെ തൊട്ടുണര്‍ത്തുന്ന വളരെ ആസ്വാദനപ്രദമായ ഒരു ദൃശ്യവിരുന്നായിരിക്കും. അത്തപ്പൂവും, തിരുവാതിരയും, കേരളീയ നൃത്തങ്ങള്‍ക്കും പുറമെ ഓണപ്പാട്ടുകളും വഞ്ചിപ്പാട്ടും ഉള്‍പ്പെടുന്ന സംഗീതപരിപാടികളും അരങ്ങേറും.

കലാപരിപാടികള്‍ നാരായണന്‍ നായരും, ചിന്നു തോട്ടവും ചേര്‍ന്നാണു സംഘടിപ്പിക്കുന്നത്. മനോഹരമായി മോടിപിടിപ്പിച്ച മസാല റെസ്റോറന്റില്‍ (28331 ഉീറഴല ഉൃ, ണമൃൃല്ിശഹഹല,കഘ 60555) വച്ചാണ് പരിപാടികള്‍ നടക്കുന്നത്.

ഈ സംഗമത്തിലേക്കു എല്ലാ എന്‍ജിനീയര്‍മാരേയും അവരുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം ജോസഫ് (847 302 1350), സാബു തോമസ് (630 890 5045). ഫിലിപ്പ് മാത്യു അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം