സി. ആര്‍. ജയന്‍ നിര്യാതനായി
Monday, September 7, 2015 2:11 AM IST
തോട്ടയ്ക്കാട് : പുത്തന്‍പറമ്പില്‍ റിട്ട.തഹസില്‍ദാര്‍ പരേതനായ പി.രാമന്റെ മകന്‍ സി. ആര്‍. ജയചന്ദ്രന്‍ (ജയന്‍) അന്തരിച്ചു. മലയാളം പത്രം അസോസിയേറ്റ് എഡിറ്ററായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. 'വാചക കസര്‍ത്ത്' എന്ന കോളത്തിലൂടെ കഴിഞ്ഞ 25 വര്‍ഷമായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു.

ഭാര്യ : ലളിത പുല്ലാട് പുല്ലാട്ടുകുന്നേല്‍ കുടുംബാംഗം. മക്കള്‍ : ആശിഷ് ജയന്‍(അപ്പു)ക്രിസ്തു ജ്യോതി സ്കൂള്‍, ചങ്ങനാശേരി വിദ്യാര്‍ത്ഥി, അതുല്‍ ജയന്‍ (ഉണ്ണി) ഡോണ്‍ ബോസ്കോ പുതിപ്പള്ളി വിദ്യാര്‍ത്ഥി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു സ്വവസതിയില്‍.