നാല്‍പ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം
Saturday, September 5, 2015 8:04 AM IST
തിരുവല്ല: നാല്‍പ്പത്തഞ്ച് വര്‍ഷത്തെ ഗൃഹാതുരത്വ സ്മരണകള്‍ അയവിറക്കി, ചങ്ങനാശേരി എസ്ബി കോളജിലെ 1970 ബികോം ബാച്ചിലെ സുഹൃത്തുകള്‍ വീണ്ടും ഓഗസ്റ് 31നു തിരുവല്ലാ ട്രാവന്‍കൂര്‍ ക്ളബില്‍ ഒത്തുകൂടി പൂര്‍വ വിദ്യാര്‍ഥി സംഗമവും 2015 ലെ ഓണാഘോഷവും ഓണസദ്യയോടെ സമുചിതമായി കൊണ്ടാടി.

ഇക്കാലത്തിനുള്ളില്‍ തങ്ങളില്‍ നിന്നും വേര്‍പെട്ടുപോയ എട്ടു സുഹൃത്തുക്കള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷമായിരുന്നു സുഹൃദ് സംഗമം ആഘോഷിച്ചത്. കുടുംബസമേതം വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിച്ചത് മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.

തോമസ് അഗസ്റിന്‍, എ.ജി. സാമുവല്‍, അലക്സ് മാത്യു, തോമസ് മാത്യു ജോയിസ് എന്നിവര്‍ നേതൃത്വം നല്‍കിയ സംഗമത്തിനു മാറ്റു കൂട്ടാന്‍ പൂര്‍വകാല സംഭവങ്ങളുടെ ഫോട്ടോകളും വിദേശത്തുള്ള സുഹൃത്തുക്കളുടെ തല്‍സമയ സംഭാഷണങ്ങളും സമന്വയിപ്പിച്ച് ജോയിസ് അവതരിപ്പിച്ച വീഡിയോ പ്രസന്റേഷന്‍ ആകര്‍ഷകമായിരുന്നു. പ്രത്യേകിച്ചും മുന്‍ അധ്യാപകന്‍ ആയിരുന്ന മാത്യൂ ഫെലിക്സ് ന്യൂയോര്‍ക്കില്‍നിന്നും നേരിട്ടു നല്‍കിയ ആശംസാ സന്ദേശം, കൂടിയിരുന്ന തന്റെ മുന്‍കാല വിദ്യാര്‍ഥികളെ പഴയകാല സ്മരണകള്‍ പങ്കിടാന്‍ സഹായിച്ചു.

വിവരങ്ങള്‍ക്ക്: ഡോ. തോമസ് മാത്യു ജോയ്സ് 8281844387.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം