റവ. ഷൈജു പി. ജോണിനു സ്വീകരണം നല്‍കി
Saturday, September 5, 2015 5:25 AM IST
ഡാളസ്: ഡാളസ് സെന്റ് പോള്‍സ് ഇടവക വികാരിയായി നിയമിതനായ റവ. ഷൈജു പി. ജോണിനു ഡാളസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. സെപ്റ്റംബര്‍ നാലിനു വൈകുന്നേരം വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ റവ. ഷൈജു പി. ജോണിനും കുടുംബത്തിനും ഇടവക ഭാരവാഹിയായ ഏബ്രഹാം തോമസിന്റെ നേതൃത്വത്തില്‍ പൂച്ചെണ്ടു നല്‍കിയാണ് സ്വീകരിച്ചത്.

ട്രസ്റി തോമസ് ജോര്‍ജ്, സെക്രട്ടറി ജെഫ് തോമസ്, രാജു ചാക്കോ, സണ്ണി കെ. ജോണ്‍, യുവജന സഖ്യം സെക്രട്ടറി, അസംബ്ളി അംഗം, സജി ജോര്‍ജ്, കരോള്‍ട്ടന്‍ മാര്‍ത്തോമ ഇടവകവികാരി റവ. സാം, ഷാജി രാമപുരം തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ പുതിയ വികാരിയെ സ്വീകരിക്കാന്‍ എത്തിചേര്‍ന്നിരുന്നു.

മാര്‍ത്തോമ യുവജന സഖ്യം മുന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുളള റവ. ഷൈജു, മാരാമണ്‍ മാര്‍ത്തോമ ഇടവക സഹ വികാരിയായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണു ഡാളസ് സെന്റ് പോള്‍സ് ഇടവക വികാരിയായി നിയമിതനായത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍