ശ്രീനാരായണഗുരു ജയന്തി ആഘോഷം ഡാളസില്‍
Saturday, September 5, 2015 5:07 AM IST
ഡാളസ്: ശ്രീനാരായണ മിഷന്‍ നോര്‍ത്ത് ടെക്സസിന്റെ നേതൃത്വത്തില്‍ യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 161-ാം ജയന്തി വിപുലമായ ഓണാഘോഷപരിപാടികളോടെ ഇര്‍വിംഗ് ഡിഎഫ് ഡബ്ളിയു ഹിന്ദു ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. സെപ്റ്റംബര്‍ 12, ശനിയാഴ്ച വൈകിട്ട് 5.30 നു ആരംഭിക്കുന്ന ചതയ, ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുപൂജ, ഗുരുദേവന്റെ പ്രബോധനങ്ങളുടെ കാലികമായ പ്രസക്തിയിലൂന്നിയുള്ള പ്രഭാഷണങ്ങള്‍, ജയന്തിഘോഷയാത്ര, തെന്നിന്ത്യന്‍ സിനിമാ നടിയും പ്രശസ്ത നര്‍ത്തികയുമായ ദിവ്യ ഉണ്ണിയുടെ നൃത്തം, നോര്‍ത്ത് ടെക്സസിലെ യുവതീയുവാക്കള്‍ അവതരിപ്പിക്കുന്ന വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, പൈതൃകസമ്പമായ ശൈലിയിലുള്ള ഓണസദ്യ തുടങ്ങിയവയും ഉണ്ടായിരിക്കും ഈ ആഘോഷത്തിലേക്ക് എല്ലാ ഡാളസ് മലയാളികളെയും സാദരം ക്ഷണിക്കുന്നതായി മിഷന്‍ പ്രസിഡന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 208 907 6668.

റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്യന്‍