തരുണിന് തണലായ് വൈസ്മെന്‍സ് ക്ളബ്
Saturday, September 5, 2015 5:06 AM IST
ന്യൂയോര്‍ക്ക്: വൈഎംസിഎയുടെ അനുബന്ധ ഘടകമായ വൈസ്മെന്‍സ് ക്ളബ് ന്യൂയോര്‍ക്ക്-ഫ്ളോറല്‍ പാര്‍ക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി. അമേരിക്കയില്‍ ഈ ക്ളബ് വൈസ് സര്‍വ്വീസ് ക്ളബ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

“ടമ്ല ഥീൌിഴ ഒലമൃ’ എന്ന പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്കു സഹായം നല്‍കുകയാണ്. ഒരു വയസും മൂന്നുമാസവും പ്രായമുണ്ടായിരുന്ന തരുണ്‍ തീവ്രമായ ഹൃദയരോഗബാധിതനായി ജീവനോടു മല്ലടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ കുട്ടിയുടെ കുടുംബവുമായി ക്ളബ് ബന്ധപ്പെടുകയും, മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രയില്‍ വച്ച് ഹൃദയശസ്ത്രക്രിയ നടത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു. ശസ്ത്രക്രിയയ്ക്കുശേഷം കുട്ടി സാധാരണ ജീവിതത്തിലേക്കു പിച്ചവെച്ചുകൊണ്ടിരിക്കുകയാണ്. ഒരു കുട്ടിയുടെ ജീവിതം രക്ഷിക്കുവാനും ഒരു കുടുംബത്തിനു താങ്ങാകാനും കഴിഞ്ഞതു ചാരിതാര്‍ത്ഥ്യമുളവാക്കുന്നുവെന്നു ക്ളബ് പ്രസിഡന്റ് പോള്‍ ചുള്ളിയിലും, സെക്രട്ടറി കോരസണ്‍ വര്‍ഗീസും പറഞ്ഞു.

കേവലം രണ്ടു വര്‍ഷം മാത്രം പഴക്കമുള്ള 30 കുടുംബങ്ങളുള്ള ഈ ക്ളബ് ഇതിനകം തന്നെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മാതൃകകാട്ടി. ക്ളബിന്റെ നേതൃത്വത്തില്‍ തൃശൂര്‍ പിഡബ്ള്യുഡി ഗസ്റ് ഹൌസില്‍ വച്ച് പ്രഥമ ശുശ്രൂഷ നടത്തുന്നതിന് ആംബുലന്‍സ് സര്‍വീസ് ചെയ്യുന്ന അര എന്ന സംഘടനാ പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കി. കേരളത്തില്‍ ചില കേന്ദ്രങ്ങളില്‍ ആംബുലന്‍സ് സൌകര്യം ഉണ്െടങ്കിലും പ്രഥമശുശ്രൂഷാ സൌകര്യങ്ങള്‍ ആംബുലന്‍സില്‍ ലഭ്യമല്ല. ന്യൂയോര്‍ക്കിലെ വെസ്റ്ചെസ്റര്‍ കമ്യൂണിറ്റി കോളജ് അലൈഡ് ഹെല്‍ത്ത് ചെയര്‍പേഴ്സണ്‍ ലിസ മേരി അഗസ്റിനാണു പരിശീലനം നല്‍കിയത്. രണ്ടു ബാച്ചുകളിലായി മുപ്പതോളം പേര്‍ക്കാണു സൌജന്യ പരിശീലനം നല്‍കിയത്. പ്രാഥമിക ശുശ്രൂഷയ്ക്കുള്ള കിറ്റുകളും സൌജന്യമായി തന്നെ നല്‍കി.

കിഡ്നി ഫൌണ്േടഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡയാലിസിസ് കേന്ദ്രങ്ങളില്‍ നിര്‍ധന നിരവധി ആളുകള്‍ക്കു സൌജന്യമായി ഡയാലിസിസ് ശുശ്രൂഷ ചെയ്യുവാനുള്ള ധനസഹായവും ക്ളബ്ചെയ്യുന്നു. ക്ളബിന്റെ പ്രവര്‍ത്തനങ്ങളെ ക്ളബ് യുഎസ് ഏരിയാ പ്രസിഡന്റ് ഡെബ്ബി റെഡ്മണ്ടും, നോര്‍ത്ത് ഈസ്റ് ഏരിയാ ഡയറക്ടര്‍ ഷാജു സാമും അഭിനന്ദിച്ചു. ന്യൂയോര്‍ക്കിലെ ലോംഗ്ഐലന്‍ഡില്‍ രണ്ട് ക്ളബുകള്‍ പുതുതായി ആരംഭിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം