ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സെപ്റ്റംബര്‍ അഞ്ചിന്
Saturday, September 5, 2015 5:05 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംസ്കാരിക സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ടു എസ്എന്‍ഡിപി ശാഖ 4135-ന്റെ ആഭിമുഖ്യത്തില്‍ 161-മതു ശ്രീനാരായണഗുരു ജയന്തിയും, ഓണാഘോഷവും സെപ്റ്റംബര്‍ അഞ്ചിനു ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഡ്രക്സന്‍ ഹില്ലിലുള്ള ക്രൈസ്റ് കമ്യൂണിറ്റി ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (337, ഞശ്ല്ൃശലം അ്ല, ഉൃലഃലഹ ഒശഹഹ, ജഅ 19026) വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനും വിഭവസമൃദ്ധമായ ഓണസദ്യക്കും ശേഷം വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. എസ്എന്‍ഡിപി ആര്‍ട്സ് ക്ളബിന്റെ നൃത്തങ്ങള്‍, ഗാനമേള, മിമിക്സ് പരേഡ്, ചെണ്ടമേളം, താലപ്പൊലി, തിരുവാതിരകളി തുടങ്ങിയ വിവിധ പരിപാടികള്‍ ചടങ്ങിനു മാറ്റുകൂട്ടും.

ഓണാഘോഷപരിപാടികള്‍ വന്‍ വിജയമാക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് പി.കെ. സോമരാജന്‍, വൈസ് പ്രസിഡന്റ് കെ.ജി. രാജന്‍കുട്ടി, പ്രോഗ്രാം ചെയര്‍മാന്‍ സുധാകരന്‍ ഗോപാലന്‍, സെക്രട്ടറി ഭുവനേന്ദ്രദാസ് മാധവന്‍ എന്നിവര്‍ അറിയിച്ചു. രാജു ശങ്കരത്തില്‍ (ഫിലാഡല്‍ഫിയ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം