സൈബര്‍ സുവിശേഷ പ്രഘോഷണ സംരംഭം
Saturday, September 5, 2015 5:05 AM IST
ഷിക്കാഗോ: സീറോ മലബാര്‍ സഭയിലെ വിശുദ്ധ കുര്‍ബാനയുടെ വേദപുസ്തക വായനകള്‍ അധികരിച്ചു അല്മായര്‍ എഴുതുന്ന വിചിന്തനങ്ങള്‍ എല്ലാ വ്യാഴാഴ്ചയും ഇന്റര്‍നെറ്റിലൂടെ പ്രസിദ്ധീകരിക്കുന്നു. പണ്ഡിതരും സഭയോടു കൂറുപുലര്‍ത്തുന്നവരുമായ അല്മായപ്രമുഖരാണു ഓരോ ആഴ്ചയും പ്രസംഗങ്ങള്‍ തയ്യാറാക്കുന്നത്. ഈ വിചിന്തിനങ്ങള്‍ അല്‍മായര്‍ക്കും പ്രസംഗം പറയാന്‍ നിയുക്തരായവര്‍ക്കും ഒരുപോല സഹായകമായിരിക്കും. പ്രസംഗങ്ങള്‍ നേരിട്ടു കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്കു ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളില്‍ക്കൂടി വായിച്ചു ധ്യാനിക്കാനും ഇതു സഹായകമാകുന്നു.

താത്പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ളിക്കു ചെയ്യുക. പ്രസംഗങ്ങള്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കാന്‍ അനുയോജ്യമാക്കുന്നത് റവ. ഡോ. ജോര്‍ജ് നെല്ലിശേരിയും, ഫാ. വറുഗീസ് കണ്ണംപിള്ളിയുമാണ്. ജിജോ പന്തല്ലൂരാണു സാങ്കേതികസഹായം നല്‍കുന്നത്. പ്രസാധകര്‍ ഫാ. പോള്‍ കോട്ടയ്ക്കല്‍ (ടൃ.) ലിങ്ക് : വു://ംംം.വീാശഹശലഹെമ്യുലൃീി്യൃീാമഹമയമൃ.രീാ/

കൂടുതല്‍ വിവരങ്ങള്‍ക്ക് : എൃ. ജമൌഹ ഗീമേേരസമഹ (ടൃ.), ഠലഹ : 818297 9696 ലാമശഹ : ളൃുമൌഹസീമേേരസമഹ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം