ഫോര്‍ട്ടിസ് എസ്കോര്‍ട്ട് ആശുപത്രിയില്‍ ഓണാഘോഷം നടത്തി
Friday, September 4, 2015 8:03 AM IST
ന്യൂഡല്‍ഹി: ഫോര്‍ട്ടിസ് എസ്കോര്‍ട്ട് ആശുപത്രിയില്‍ മലയാളി നഴ്സുമാരുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. ഹൃദ്രോഗ വിഭാഗം ചെയര്‍മാന്‍ ഡോ. അശോക് സേട്ട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. റീജണല്‍ ഡയറക്ടര്‍ കേണല്‍ ഹരീന്ദര്‍ സിംഗ് ചേഹന്‍, സോണല്‍ ഡയറക്ടര്‍ ഡോ. സോമേഷ് മിത്തല്‍, ഡോ. സാവിത്രി ശ്രീവാസ്തവ, പീഡിയാട്രിക് ഹൃദ്രോഗവിഭാഗം മേധാവി സംഗീത ദുവ, ഹ്യൂമന്‍ റിസോഴ്സ് വിഭാഗം മേധാവി ബാലകൃഷ്ണന്‍, നഴ്സിംഗ് സൂപ്രണ്ടന്റ് സാറാമ്മ തോമസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങളും ഓണസദ്യയും നടന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്